ചെവിയിലെ ആ വേദന യുവാവിനെ കുറെ നാളായി അലട്ടുന്നുണ്ടായിരുന്നു. ‍ഡോക്ടറിനെ കാണാതെ അത് താനെ പോകുമെന്ന് കരുതി അയാൾ ആഴ്ച്ചകളോളം ആ വേദന വച്ച് കൊണ്ടേ നടന്നു. വേദന അമിതമായപ്പോൾ ചെവിയ്ക്കുള്ളിൽ അണുബാധ ഉണ്ടാവുകയും ചെയ്തു. 

ചെവിയ്ക്കുള്ളിൽ വെള്ളുത്തുള്ളി ചതച്ച് വയ്ക്കുന്നത് അണുബാധ അകറ്റാൻ സഹായിക്കുമെന്ന് ഒരു ഓൺലെെനിൽ വായിച്ചിരുന്നു. അത് കണ്ടിട്ടാണ് ആ പരീക്ഷണം നടത്തിയതെന്ന് യുവാവ് പറഞ്ഞു. വെള്ളുത്തുള്ളി വച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വേദന കൂടുകയും ചെവിയിൽ നിന്ന് ദുർ​ഗന്ധം ഉണ്ടാവുകയും ചെയ്തുവെന്നും യുവാവ് പറയുന്നു. 

വേദന കൂടിയപ്പോഴാണ് അവസാനം യുവാവ് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഹുയാങ് ജില്ലയിലെ സാൻഹെ ആശുപത്രിയിലെ ചെവിയുടെ സ്പെഷ്യലിസ്റ്റ് ഡോക്ടറായ സോങ് യിജുനെ കാണുകയായിരുന്നു. ഡോക്ടർ ചെവിക്കുള്ളിൽ പരിശോധന നടത്തിയപ്പോൾ വലുപ്പത്തിലുള്ള ഒരു കുരു പൊട്ടിയിരിക്കുകയായിരുന്നുവെന്ന് ഡോ. സോങ് യിജുൻ പറഞ്ഞു. ചെവിക്കുള്ളിൽ വെളുത്തുള്ളി വച്ചതാണ് ഇത്രയും ​ഗുരുതരമാകാൻ കാരണമെന്നും ഡോ. സോങ് പറഞ്ഞു.

അണുബാധ അകറ്റാൻ വെളുത്തുള്ളി നല്ലതാണെന്ന് യുവാവ് എവിടെയോ വായിച്ചിരുന്നു. അത് കണ്ടാണ് അയാൾ ഡോക്ടറിനോട് പോലും ചോദിക്കാതെ ആ പരീക്ഷണം നടത്തിയത്. ഓൺലെെനിൽ കാണുന്നതും അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞത് കേട്ടും ഒരു കാരണവശാലും ഇത്തരം പരീക്ഷണങ്ങൾ ചെയ്യരുതെന്നാണ് ഡോ.സോങ് മുന്നറിയിപ്പ് നൽകുന്നത്.