Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിതന്റെ യാതന ഇരട്ടിപ്പിച്ച് നാലുമണിക്കൂർ നീണ്ടുനിന്ന ലിംഗോദ്ധാരണം, വലഞ്ഞ് ഡോക്ടർമാർ

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ 62 കാരനായ രോഗിക്ക് നാല് മണിക്കൂറിൽ കൂടുതൽ സമയം ലിം​ഗം ഉദ്ധരിച്ച് നിന്നതായി ' അമേരിക്കൻ ജേണൽ ഓഫ് എമർജൻസി മെഡിസിനിൽ'  പ്രസിദ്ധീകരിച്ച പുതിയ കേസ് റിപ്പോർട്ടിൽ പറയുന്നു. 

Man Suffers 4 Hour Erection With Covid-19 Coronavirus Infection
Author
USA, First Published Jul 3, 2020, 5:25 PM IST

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ 62 കാരനായ രോഗിക്ക് നാല് മണിക്കൂറിൽ കൂടുതൽ സമയം ലിം​ഗം ഉദ്ധരിച്ച് നിന്നതായി ' അമേരിക്കൻ ജേണൽ ഓഫ് എമർജൻസി മെഡിസിനിൽ ' പ്രസിദ്ധീകരിച്ച പുതിയ കേസ് റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ഉത്തേജനത്തിന് പുറത്ത് ലിംഗം പതിവിലും കൂടുതൽ നേരം നിവർന്നുനിൽക്കുന്ന ഒരു മെഡിക്കൽ അവസ്ഥ വൈറസിന്റെ പാർശ്വഫലമാണെന്ന് നിരീക്ഷണത്തിലെത്തുകയായിരുന്നു.

   ' പാരീസിനടുത്തുള്ള ലെ ചെസ്നെയിലെ സെന്റർ ഹോസ്പിറ്റലർ ഡി വെർസൈലസിലാണ് കൊവിഡ് രോ​ഗിയിൽ ഈ അപൂർവ പ്രതിഭാസം കണ്ടെത്തിയിരിക്കുന്നത്. പനിയും വയറിളക്കവുമായാണ് അയാൾ ആശുപത്രിയിൽ എത്തുന്നത്.  ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (Acute respiratory distress syndrome ) എന്ന് തിരിച്ചറിഞ്ഞ് ചികിത്സയും തുടങ്ങിയിരുന്നു. അതിനിടയിൽ കൊവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് തെളിയുകയും ആയിരുന്നു ' -  കേസ് റിപ്പോർട്ടിൽ പറയുന്നു.

ശേഷം അയാളുടെ ആരോ​ഗ്യ സ്ഥിതി വഷളാവുകയും തുടർന്ന് രോ​ഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയിലാണ് രോ​ഗിയുടെ ലിംഗം ഉദ്ദരിച്ച അവസ്ഥയിൽ ഡോക്ടർമാർ കാണുന്നത്. ഈ അവസ്ഥ മാറാൻ ഡോക്ടർമാർ ഐസ് ക്യൂബ് ഉപയോ​ഗിച്ചെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല.

 ലിം​ഗത്തിലെ രക്തം കുത്തിയെടുക്കാൻ ഡോക്ടർമാർ ശ്രമിച്ചു. രക്തം കട്ടപിടിച്ചിരിക്കുന്ന അവസ്ഥയും ഉണ്ടെന്ന് ഡോക്ടർമാർ മനസ്സിലാക്കി. കൊവിഡിന്റെ അപകടകരമായ പാർശ്വഫലമാണ് രക്തം കട്ടപിടിക്കുന്നത്. കൊവിഡ് ബാധിച്ച നിരവധി രോഗികളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയപ്പോഴാണ് ലിം​ഗം പൂർവ്വാവസ്ഥയിൽ എത്തിയതെന്ന് കേസ് റിപ്പോർട്ടിൽ പറയുന്നു. 

ലൈവ് റിപ്പോർട്ടിങ്ങിനിടെ ചോദ്യങ്ങളുമായി മക്കള്‍; രസകരം ഈ വീഡിയോകള്‍...

Follow Us:
Download App:
  • android
  • ios