ഉയരമില്ലാത്ത പുരുഷന്മാരെ സ്ത്രീകള്‍ തെരഞ്ഞെടുക്കില്ല എന്ന ആശങ്കയോ ഭയമോ പൊതുവില്‍ കാണുന്നതാണ്. അത് നിലനില്‍ക്കുന്ന സൗന്ദര്യസങ്കല്‍പങ്ങള്‍ അങ്ങനെ ആയതിനാല്‍ തന്നെ ഉണ്ടാകുന്ന ചിന്തയാണ്. ഇപ്പോഴിതാ ഇത്തരത്തിലൊരു അനുഭവത്തെ കുറിച്ചും എങ്ങനെ അതിനെ മറികടന്നു എന്നതിനെ കുറിച്ചും പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. 

ഉയരം എന്നത് എപ്പോഴും സൗന്ദര്യത്തിന്‍റെ അളവുകോലായി പരിഗണിക്കപ്പെടാറുണ്ട്. സൗന്ദര്യമെന്നതിനെ ഒരിക്കലും നമുക്ക് നിര്‍വചിച്ചുനിര്‍ത്താൻ സാധിക്കുന്നതല്ലല്ലോ. അതൊരു സങ്കല്‍പവും കാഴ്ചപ്പാടും ആണ്. എങ്കിലും തൊലിയുടെ നിറവും, ഉയരവും, വണ്ണവും എല്ലാം സൗന്ദര്യത്തെ നിശ്ചയിക്കാനുള്ള ഉപാധികളായി പരമ്പരാഗതമായി തന്നെ കണക്കാക്കപ്പെടാറുണ്ട്. 

ഈ സൗന്ദര്യസങ്കല്‍പങ്ങള്‍ പലരുടെയും ജീവിത്തെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. സ്ത്രീകളും പുരുഷന്മാരും ഇക്കൂട്ടത്തിലുള്‍പ്പെടും. എങ്കിലും ഉയരം എന്ന മാനദണ്ഡം വരുമ്പോള്‍ അത് അധികവും പുരുഷന്മാരെയാണ് ബാധിക്കാറ്. 

ഉയരമില്ലാത്ത പുരുഷന്മാരെ സ്ത്രീകള്‍ തെരഞ്ഞെടുക്കില്ല എന്ന ആശങ്കയോ ഭയമോ പൊതുവില്‍ കാണുന്നതാണ്. അത് നിലനില്‍ക്കുന്ന സൗന്ദര്യസങ്കല്‍പങ്ങള്‍ അങ്ങനെ ആയതിനാല്‍ തന്നെ ഉണ്ടാകുന്ന ചിന്തയാണ്. ഇപ്പോഴിതാ ഇത്തരത്തിലൊരു അനുഭവത്തെ കുറിച്ചും എങ്ങനെ അതിനെ മറികടന്നു എന്നതിനെ കുറിച്ചും പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. 

ജോര്‍ജിയക്കാരനായ ഡിൻസെല്‍ സൈഗേഴ്സ് എന്ന ഇരുപത്തിയേഴുകാരനാണ് തന്‍റെ ഉയരത്തോട് പോരാടി ഇപ്പോള്‍ ആഗ്രഹിച്ച രൂപത്തിലേക്ക് എത്തിയിരിക്കുന്നത്. കൗമാരകാലം മുതല്‍ തന്നെ ഉയരമില്ലായ്മ തന്നെ ഏറെ ബാധിച്ചിരുന്നുവെന്നാണ് ഡിൻസെല്‍ പറയുന്നത്. പ്രണയം തോന്നിയ എല്ലാ പെണ്‍കുട്ടികളും സ്ത്രീകളും ഉയരത്തിന്‍റെ പേരില്‍ തന്നെ അപമാനിച്ചതായും ഇദ്ദേഹം പറയുന്നു. 

അഞ്ചടി അഞ്ചിഞ്ച് ആയിരുന്നു ഡിൻസെലിന്‍റെ ഉയരം. താൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഉയരത്തിന്‍റെ പേരില്‍ തന്നെ തഴയുന്നു എന്ന് മനസിലാക്കിയതോടെ ഡിൻസെല്‍ ഉയരം കൂട്ടാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചുതുടങ്ങി. 

ഒടുവില്‍ ഇതിനൊരു സര്‍ജറിയുണ്ടെന്ന് മനസിലാക്കി. അല്‍പം ചെലവുള്ളതും വേദനാജനകവുമാണ് ശസ്ത്രക്രിയ. എങ്കിലും ഇതിന് വിധേയനാകാൻ തന്നെ ഡിൻസെല്‍ തീരുമാനിച്ചു. അങ്ങനെ ശസ്ത്രക്രിയയിലൂടെ 5'5ല്‍ നിന്ന് ആറടിയിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍ ഡിൻസെല്‍. 66 ലക്ഷം രൂപയാണത്രേ ആകെ ശസ്ത്രക്രിയയ്ക്ക് ചെലവായിരിക്കുന്നത്.

ഇദ്ദേഹത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും വര്‍ക്കൗട്ടുമെല്ലാമായി ശരീരം താനാഗ്രഹിച്ച രൂപത്തിലേക്ക് ഭംഗിയാക്കി എടുക്കുന്നതിന്‍റെ തിരക്കിലാണ് ഡിൻസെല്‍. ഇതിനിടെയാണ് ഇദ്ദേഹത്തിന്‍റെ അനുഭവകഥ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. 

ശരീരത്തിന്‍റെ കാഴ്ച എത്രമാത്രം ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നതാണ് ഡ‍ിൻസെലിന്‍റെ അനുഭവം വ്യക്തമാക്കുന്നത്. എന്നാല്‍ കാഴ്ചയ്ക്കുള്ള സൗന്ദര്യമല്ല- യഥാര്‍ത്ഥ സൗന്ദര്യമെന്ന അഭിപ്രായം തന്നെയാണ് പലരും ഡിൻസെലിന്‍റെ അനുഭവത്തോടുള്ള പ്രതികരണമായും പറയുന്നത്.

വീഡിയോ...

View post on Instagram

Also Read:- 'ഗര്‍ഭം ധരിച്ച പുരുഷൻ'; വിചിത്രമായ അവസ്ഥയിലൂടെ ജീവിച്ച ഒരാള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News