സെക്‌സിനിടെ ലിംഗത്തിന് ക്ഷതം സംഭവിക്കുകയും അത് വീർക്കുകയും പർപ്പിൾ നിറമാകുകയും ചെയ്‌തതിനെ തുടർന്ന് Eggplant deformity എന്ന അപൂർവ രോ​ഗാവസ്ഥയാണ് ഇയാൾക്ക് എന്നത് ഇന്റർനാഷണൽ ജേണൽ ഓഫ് സർജറി കേസ് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

സെക്‌സിനിടെ 50 കാരന്റെ ലിം​​ഗം വീർക്കുകയും പർപ്പിൾ നിറമാകുകയും ചെയ്തതായി റിപ്പോർട്ട്. പരിശോധനയിൽ 'eggplant deformity' എന്ന അപൂർവ രോ​ഗാവസ്ഥയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇന്റർനാഷണൽ ജേണൽ ഓഫ് സർജറി കേസ് റിപ്പോർട്ടിൽ പഠനം പ്രസിദ്ധീകരിച്ചു.

നിവർന്നുനിൽക്കുന്ന ലിംഗത്തിന് ലൈംഗികവേളയിൽ മൂർച്ചയുള്ള ആഘാതം അനുഭവപ്പെടുമ്പോൾ വഴുതി വീഴുന്നതും ലിം​ഗം വീർക്കുന്നതുമായ ഒരു അപൂർവ അവസ്ഥയാണ് Eggplant deformity എന്ന് പറയുന്നത്. ചില കേസുകളിൽ ലിം​ഗത്തിലെ വീക്കം മൂത്രനാളിയെ തടയുന്നു. ചികിത്സിച്ചില്ലെങ്കിൽ ബലഹീനതയ്ക്കും സ്ഥിരമായ വൈകല്യത്തിനും ഇടയാക്കും.

രോഗനിർണയം നടത്തിയ ഡോക്ടർമാർ അപകടത്തിലേക്ക് നയിച്ച സംഭവങ്ങളും പൂർണ്ണമായ വീണ്ടെടുക്കലിനായി എങ്ങനെ ചികിത്സിച്ചുവെന്നും വിശദമായി പഠനത്തിൽ പറയുന്നു. ഇന്തോനേഷ്യയിലാണ് സംഭവം. 50കാരൻ നാല് മണിക്കൂറോളം ലിംഗം വീർത്ത് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ലിം​ഗം വീർത്തു വന്നതായും അദ്ദേഹം ഡോക്ടർമാരോട് പറഞ്ഞു.

ലിം​ഗത്തിൽ തേളിന്റെ രൂപത്തിലുള്ള ടാറ്റൂ ചെയ്തു; ദിവസങ്ങൾക്ക് ശേഷം യുവാവിന് സംഭവിച്ചത്

സെക്‌സിനിടെ ലിംഗത്തിൽ ഒരു പൊട്ടൽ അനുഭവപ്പെട്ടു, ഉദ്ധാരണം പോയി, സ്ഖലനം ചെയ്യാൻ കഴിഞ്ഞില്ല, മൂത്രനാളിയിൽ നിന്ന് രക്തസ്രാവം തുടങ്ങിയെന്നും 50കാരൻ ഡോക്ടറോട് പറഞ്ഞു. ഡോക്‌ടർമാർ പുരുഷന്റെ ലിംഗം പരിശോധിച്ചപ്പോൾ അതിന്റെ അഗ്രം മുതൽ വൃഷണസഞ്ചി വരെ നീളുന്ന ഒരു ഹെമറ്റോമ (hematoma) അഥവാ രക്തം കട്ടപിടിക്കുന്നതും ചികിൽസിച്ചില്ലെങ്കിൽ മൂത്രപ്രവാഹം തടസ്സപ്പെടുത്തുന്ന മൂത്രനാളി പൊട്ടിയതായും അവർ കണ്ടെത്തി. ഡോക്ടർ ഉടൻ തന്നെ അയാളെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഡോക്ടർമാർ അയാളുടെ ലിംഗം തുറന്ന് പുറത്തെ ചർമ്മം നീക്കം ചെയ്തു. പ്രാരംഭ പരിശോധനയിൽ കണ്ടെത്തിയ ഹെമറ്റോമ കളയാൻ ഡോക്ടർ അയാളുടെ വൃഷണസഞ്ചി തുറന്നു. ശസ്ത്രക്രിയയ്ക്കുശേഷം അവർ പുരുഷന്റെ ലിംഗം കൃത്രിമ ഉദ്ധാരണം നൽകി പരിശോധിച്ചു. ദ്രാവകം ചോർച്ചയോ, ലിംഗം വളഞ്ഞതോ പോലുള്ള സങ്കീർണതകളൊന്നും ഇല്ലാത്തതിനാൽ ഡോക്ടർമാർ അദ്ദേഹത്തെ അഞ്ച് ദിവസത്തെ ആശുപത്രിയിൽ കഴിയാൻ പറഞ്ഞു. 

നാലു മാസത്തിനുശേഷം നടത്തിയ ടെലിമെഡിസിൻ പരിശോധനയിൽ ഡോക്ടർമാരോട് അയാൾ നന്ദി പറഞ്ഞു. താൻ സംതൃപ്തനാണെന്നും തനിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നും വേദനയില്ലാതെ സ്ഖലനം നടത്താമെന്നും 50കാരൻ പറഞ്ഞു.

പ്രീമെൻസ്ട്രൽ സിൻഡ്രോത്തെ കുറിച്ച് ആണുങ്ങൾ അറിയേണ്ടത് ; ക്യാമ്പയ്‌നുമായി ചിനാർ ഗ്ലോബൽ അക്കാദമി