Asianet News MalayalamAsianet News Malayalam

ഏഴുകോടി പതിനഞ്ച് ലക്ഷം വിലയുള്ള രക്തം ശരീരത്തിലൂടെ ഓടുന്ന 'സ്വര്‍ണ കൈകള്‍ ഉള്ള മനുഷ്യന്‍'

ഹാരിസണിന്റെ രക്തത്തിന്റെ പ്രത്യേകത കൊണ്ടാണ് ഇത്രയും കാലം അദ്ദേഹത്തിന് രക്തം ദാനം ചെയ്യാന്‍ സാധിച്ചത്. 57 വര്‍ഷത്തിനിടെ ഓരോ മൂന്നാഴ്ച കൂടുമ്പോഴും അദ്ദേഹം രക്തദാനം ചെയ്തു. 

Man whose blood plasma saved over 2.4 million babies donates for the last time
Author
Australia, First Published Sep 16, 2019, 8:49 PM IST

സിഡ്നി: ലോകത്തിലെ ഏറ്റവും വിലയുള്ള രക്തം ആതാണ് ഓസ്ട്രേലിയക്കാരന്‍ ജെയിംസ് ഹാരിസണിന്‍റെ രക്തം. ഹാരിസണ്‍ അറിയപ്പെടുന്നത് തന്നെ 'സ്വര്‍ണ കൈകള്‍ ഉള്ള മനുഷ്യന്‍' എന്നാണ്. ഇപ്പോള്‍ 82 വയസുള്ള ഹാരിസണ്‍ അവസാനമായി രക്തദാനം ചെയ്തത് മെയ് 11, 2018ലാണ്. ലോകത്ത് ആകമാനം 2.4 ദശലക്ഷം കുട്ടികളുടെ ജീവന്‍ ഹാരിസണിന്‍റെ രക്തദാനത്താല്‍ രക്ഷപ്പെട്ടു എന്നാണ് ഓസ്ട്രേലിയന്‍ റെഡ് ക്രോസ് ബ്ലഡ് സര്‍വീസ് അവകാശപ്പെടുന്നത്

ഹാരിസണിന്റെ രക്തത്തിന്റെ പ്രത്യേകത കൊണ്ടാണ് ഇത്രയും കാലം അദ്ദേഹത്തിന് രക്തം ദാനം ചെയ്യാന്‍ സാധിച്ചത്. 57 വര്‍ഷത്തിനിടെ ഓരോ മൂന്നാഴ്ച കൂടുമ്പോഴും അദ്ദേഹം രക്തദാനം ചെയ്തു. കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന റീസസ് ഡി ഹെമോലിറ്റിക് ഡിസീസ് (എച്ച്ഡിഎന്‍) എന്ന രോഗത്തിനെ പ്രതിരോധിക്കുന്ന ആന്‍റി-ഡി എന്ന മരുന്നിന്‍റെ ഉപയോഗത്തിന് ഉപയോഗിക്കുന്നു. 

ഹാരിസണിന് തന്റെ പതിനാലാമത്തെ വയസില്‍ നെഞ്ചില്‍ ഒരു വലിയ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. ശസ്ത്രക്രിയയുടെ ഭാഗമായി അദ്ദേഹത്തിന് 13 ലിറ്റര്‍ രക്തം ആവശ്യമായി വന്നു. നിരവധി പേരുടെ കരുണ കൊണ്ടാണ് തനിക്ക് രക്തം ലഭിച്ചതെന്ന് മനസിലാക്കിയ ഹാരിസണ്‍ 18 വയസ്സ് തികഞ്ഞയുടനെ രക്തം ദാനം ചെയ്യാന്‍ തുടങ്ങുമെന്ന് പ്രതിജ്ഞയെടുത്തു. 

ഈ കണ്ടെത്തലിന് ശേഷം ഒരു 10 ലക്ഷം ഡോളറിനാണ് അദ്ദേഹത്തിന്റെ ജീവന്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടത്. 1000 തവണ അദ്ദേഹം രക്തം നല്‍കി. സ്വന്തം മകളെ വരെ രക്ഷിക്കാന്‍ അദ്ദേഹത്തിന് തന്‍റെ രക്തം കൊണ്ട് സാധിച്ചു. 

ഓസ്ട്രേലിയന്‍ നിയമം അനുസരിച്ച് 80 വയസിന് മുകളില്‍ ഉള്ളവര്‍ രക്തദാനം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ 2018 മെയ് 11-ന് ഹാരിസണ്‍ അവസാനമായി രക്തം നല്‍കിയത്. അന്ന് അദ്ദേഹത്തിനൊപ്പം ഇദ്ദേഹത്തിന്‍റെ പ്ലാസ്മയില്‍ നിന്ന് ഉണ്ടാക്കിയ മരുന്ന് കഴിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു കൂട്ടം കുട്ടികള്‍ അവരുടെ അമ്മമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios