കാര്യമായി ഈ രോഗം കാണുന്നത് പ്രായം ചെന്നവരിലാണ്. ചെറിയൊരു വിഭാഗം ചെറുപ്പക്കാരിലും അല്‍ഷിമേഴ്സ് രോഗം കാണുന്നുണ്ട്. എങ്കിലും പ്രായമുള്ളവര്‍ തന്നെ കൂടുതല്‍ വെല്ലുവിളിയും നേരിടുന്നത്.
അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് ഇന്ന് ധാരാളം പേര്‍ക്ക് അവബോധമുള്ളതാണ്. നമ്മുടെ തലച്ചോറിനെ ബാധിക്കുന്നൊരു രോഗമാണിത്. പ്രധാനമായും മറവിയാണ് അല്‍ഷിമേഴ്സ് രോഗത്തിന്‍റെ വലിയൊരു പ്രശ്നം. പതിയെ പതിയെ ആയി രോഗി എല്ലാം മറന്നുപോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സിന്‍റെ ഏറ്റവും വലിയ വെല്ലുവിളി.
കാര്യമായി ഈ രോഗം കാണുന്നത് പ്രായം ചെന്നവരിലാണ്. ചെറിയൊരു വിഭാഗം ചെറുപ്പക്കാരിലും അല്‍ഷിമേഴ്സ് രോഗം കാണുന്നുണ്ട്. എങ്കിലും പ്രായമുള്ളവര്‍ തന്നെ കൂടുതല്‍ വെല്ലുവിളിയും നേരിടുന്നത്.
അല്‍ഷിമേഴ്സ് രോഗത്തിന്‍റെ കടുപ്പം എന്തെന്നാല്‍ ഈ രോഗം ഭേദപ്പെടുത്താനാകില്ല എന്നത് തന്നെയാണ്. ഫലപ്രദമായ ചികിത്സയും ഇതിന് ലഭ്യമായിരുന്നില്ല. രോഗത്തിന്‍റെ ഭാഗമായുണ്ടാകുന്ന അനുബന്ധ പ്രശ്നങ്ങള്‍ക്ക് ചികിത്സ നല്‍കും. അത്ര തന്നെ.
എന്നാലിപ്പോഴിതാ അല്‍ഷിമേഴ്സിന് ഫലപ്രദമായ ചികിത്സ നല്‍കുന്നതിനുള്ള മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു അമേരിക്കൻ മരുന്ന് കമ്പനി. 'എലി ലില്ലി' എന്ന പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിന്‍റെ പരീക്ഷണഘട്ടം കടന്ന് ഇപ്പോള്‍ വിപണിയിലേക്ക് എത്തുന്നതിനുള്ള നിയമാനുമതി കടന്നുകിട്ടുന്നതിനുള്ള കാത്തിരിപ്പിലാണത്രേ.
'Donanemab' എന്നാണ് മരുന്നിന്‍റെ പേര്. പക്ഷേ രോഗത്തിന്‍റെ ആദ്യഘട്ടങ്ങളിലുള്ള രോഗികളിലേ ഇതിന് മികച്ച ഫലം കിട്ടൂവത്രേ. ഏതാണ്ട് 35 ശതമാനത്തോളം രോഗശാന്തി ലഭിക്കുന്നതിന് 'Donanemab' സഹായിക്കുമെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്.
അല്‍ഷിമേഴ്സ് രോഗികളില്‍ രോഗത്തിന് കാരണമായി വരുന്ന അമൈലോയിഡ് എന്ന പ്രോട്ടീനിനെയാണ് 'Donanemab' മരുന്ന് ലക്ഷ്യമിടുകയത്രേ. ഇങ്ങനെ രോഗിയുടെ തലച്ചോറില്‍ രോഗം പടര്‍ന്നുകയറുന്നത് അങ്ങേയറ്റം മന്ദഗതിയിലാക്കാനാണ് മരുന്ന് ശ്രമിക്കുക.
രോഗം പൂര്‍ണമായും ഭേദപ്പെടുത്താൻ തങ്ങളുടെ മരുന്നിന് ആവില്ലെന്ന് ഇതിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രമേഹം നമുക്ക് ഭേദപ്പെടുത്താൻ സാധിക്കില്ലല്ലോ. പക്ഷേ പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിച്ച് മുന്നോട്ട് പോകാൻ സാധിക്കും. അതുപോലെ തന്നെയാണ് തങ്ങളുടെ മരുന്ന് അല്‍ഷിമേഴ്സ് രോഗത്തെയും പിടിച്ചുകെട്ടുകയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഇത് ചരിത്രമാണെന്നും വിപ്ലവകരമായ ഒരു തുടക്കമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമാണ് പല ആരോഗ്യവിദഗ്ധരും ഗവേഷകരും വിലയിരുത്തുന്നത്.
Also Read:- എല്ലിനെ ബാധിക്കുന്ന ക്യാൻസര്‍ ലക്ഷണങ്ങള്‍ അറിയാം; അധികവും ബാധിക്കുന്നത് കുട്ടികളെ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

