Asianet News MalayalamAsianet News Malayalam

ദിവസവും നടത്തം ശീലമാക്കൂ; മിഷേലിന്റെ ഫിറ്റ്നസ് ടിപ്സ്

നടക്കാനായി സമയം കണ്ടെത്തണമെന്നാണ് മിഷേൽ പറയുന്നത്. ദിവസവും അരമണിക്കൂർ നടക്കുന്നത് മാനസികമായും ശാരീരികമായും നല്ലതാണ്. മിഷേല്‍ നടക്കുന്ന ചിത്രവും ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

Michelle Obama took to social media to talk about the importance of walking
Author
Trivandrum, First Published Apr 9, 2021, 5:53 PM IST

ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ് മിഷേല്‍ ഒബാമ. യുഎസിലെ ദേശീയ നടത്ത ദിനത്തോട് അനുബന്ധിച്ച് മിഷേല്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ആരോഗ്യത്തിന് വേണ്ടി എല്ലാവരും നടത്തം ശീലമാക്കണമെന്ന് മിഷേല്‍ പറയുന്നു. നടക്കാനായി സമയം കണ്ടെത്തണമെന്നാണ് മിഷേൽ പറയുന്നത്. ദിവസവും അരമണിക്കൂർ നടക്കുന്നത് മാനസികമായും ശാരീരികമായും നല്ലതാണ്. മിഷേല്‍ നടക്കുന്ന ചിത്രവും ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

ഇതോടൊപ്പം മിഷേല്‍ നടക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഈ കൊവിഡ് സമയത്ത് സാമൂഹിക അകലം പാലിച്ച് തന്നെ നടക്കാൻ ശ്രമിക്കണമെന്നു അവർ പറയുന്നു.

അതിരാവിലെ 30 മിനിറ്റ് നടക്കുന്ന ശീലം ദഹന പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് കൊണ്ട് ഉപാപചയ പ്രവർത്തനങ്ങളെ മികച്ചതാക്കുന്നു. നടക്കുമ്പോൾ വയറിലെ പേശികളിൽ ആയാസം ഉണ്ടാകുന്നതിനാൽ ഇത് ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

 

Follow Us:
Download App:
  • android
  • ios