'ബയോനട്ട് ലാബ്' എന്ന പേരിലുള്ള കമ്പനി വികസിപ്പിച്ചെടുത്ത തീരെ ചെറിയ റോബോട്ടിനെ തലച്ചോറിനകത്തേക്ക് കടത്തിവിട്ട് ചികിത്സ നടത്തുന്നതാണ് രീതി. കാന്തികോര്‍ജ്ജമുപയോഗിച്ചാണ് ഈ കുഞ്ഞന്‍ റോബോട്ടിനെ തലച്ചോറിനകത്ത് ചലിപ്പിക്കുന്നത്
ആധുനിക വൈദ്യശാസ്ത്രത്തില്‍ ഓരോ രോഗങ്ങളുടെയും നിര്‍ണയത്തിനും ( Detecting Diseases ) ചികിത്സയ്ക്കുമെല്ലാം പല സാങ്കേതികവിദ്യകളുടെയും സഹായം തേടുന്നുണ്ട്. ഇത്തരത്തില്‍ വൈദ്യശാസ്ത്രമേഖലയില്‍ വമ്പിച്ച പുരോഗമനമാണ് ( Medical Field ) ആഗോളതലത്തില്‍ തന്നെ നടന്നിട്ടുള്ളത്.
ഇതുമായി ചേര്‍ത്തുവായിക്കാവുന്ന, വിപ്ലവകരമായ ഒരു മാറ്റത്തിന് കൂടി ഒരുക്കമാവുകയാണ്. തലച്ചോറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന ചെറിയ റോബോട്ടിനെ തയ്യാറാക്കിയെടുത്തിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ഒരു കമ്പനി.
'ബയോനട്ട് ലാബ്' എന്ന പേരിലുള്ള കമ്പനി വികസിപ്പിച്ചെടുത്ത തീരെ ചെറിയ റോബോട്ടിനെ തലച്ചോറിനകത്തേക്ക് കടത്തിവിട്ട് ചികിത്സ നടത്തുന്നതാണ് രീതി. കാന്തികോര്‍ജ്ജമുപയോഗിച്ചാണ് ഈ കുഞ്ഞന്‍ റോബോട്ടിനെ തലച്ചോറിനകത്ത് ചലിപ്പിക്കുന്നത്. പുറമെയുള്ള കമ്പ്യൂട്ടര്‍ മുഖാന്തരം റോബോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാം.
രണ്ട് വര്‍ഷത്തിനകം ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. ഇതിനോടകം തന്നെ പന്നിയിലും ആടിലുമെല്ലാം കുഞ്ഞന്‍ റോബോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പരീക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ പരീക്ഷണങ്ങളെല്ലാം തന്നെ വിജയകരമായിരുന്നുവെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്.
മുമ്പ് പുസ്തകങ്ങളിലും സിനിമയിലുമെല്ലാം ഇത്തരത്തിലുള്ള ഉപകരണങ്ങളിലൂടെ ചികിത്സ നടത്തുന്നതിനെ കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അക്കാലങ്ങളില്‍ അതൊരു ശാസ്ത്രഭാവനയായി നിലനില്‍ക്കുകയായിരുന്നുവെങ്കില്‍ ഇന്ന് അത് ഒരു യാഥാര്‍ത്ഥ്യമായി തീര്‍ന്നിരിക്കുകയാണ്.
പ്രധാനമായും കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന രോഗത്തിനാണ് ഇത്തരത്തില്‍ ചികിത്സ നല്‍കാന്‍ സാധിക്കുകയത്രേ. അതുപോലെ തന്നെ പാര്‍ക്കിന്‍സണ്‍സ് പോലുള്ള, മുതിര്‍ന്നവരിുടെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കും ഈ ചികിത്സാരീതി സഹായകമാകുമെന്നാണ് വിവരം.
നിലവില്‍ ഇത്തരത്തിലുള്ള രോഗങ്ങള്‍ക്കെല്ലാം നടത്തുന്ന ചികിത്സ ധാരാളം 'സൈഡ് എഫക്ടുകള്‍' ഉള്ളതാണെന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാന്‍ റോബോട്ട് ഉപയോഗിച്ചുള്ള ചികിത്സയില്‍ സാധ്യമാണെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു. വെടിയുണ്ടയുടേതിന് സമാനമായ ആകൃതിയുള്ള, മില്ലിമീറ്ററുകള്‍ മാത്രം വലിപ്പം വരുന്ന കുഞ്ഞന്‍ റോബോട്ടിനെ കുത്തിവയ്പിലൂടെയാണ് തലച്ചോറിന് അകത്തെത്തിക്കുക. അതേ രീതിയില്‍ തന്നെ ഇതിനെ പുറത്തെടുക്കാനും സാധിക്കും.
Also Read:- അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കൊവിഡ് ലക്ഷണം...
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ പഠനം പറയുന്നത് കേള്‍ക്കൂ; പുകവലിക്കുന്നവര്‍ക്ക് ഹൃദയാഘാതത്തെ അതിജീവിക്കാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാള്‍ കുറവാണെന്ന് പഠനം. ജോര്‍ദാന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 'എക്സ്പിരിമെന്റല്‍ ബയോളജി' എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. കരളിലെ പ്രോട്ടീനായ ആല്‍ഫ-1 ആന്റി ട്രിപ്സിന്‍ (A1AT)-ന്റെ അളവ് പുകവലിക്കാരില്‍പുകവലിക്കാരല്ലാത്തവരേക്കാള്‍ 'ഗണ്യമായി' കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. യുഎസില്‍ പ്രതിവര്‍ഷം ഏകദേശം 1.5 ദശലക്ഷം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും സംഭവിക്കുന്നതായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഡിവിഷന്‍ ഫോര്‍ ഹാര്‍ട്ട് ഡിസീസ് ആന്‍ഡ് സ്ട്രോക്ക് പ്രിവന്‍ഷന്‍ വ്യക്തമാക്കി. 'ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ A1AT ഹൃദയ കോശങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു. ഈ പഠനത്തിന്റെ ലക്ഷ്യം പുകവലിക്കാരിലും പുകവലിക്കാത്തവരിലും രക്തസമ്മര്‍ദ്ദമുള്ളവരും അല്ലാത്തവരും തമ്മിലുള്ള A1AT-ന്റെ പ്ലാസ്മ അളവ് താരതമ്യപ്പെടുത്തുക എന്നതായിരുന്നു...'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ സയീദ് ഖത്തീബ് പറഞ്ഞു... Read More...
