Asianet News MalayalamAsianet News Malayalam

പഴങ്ങളും പച്ചക്കറികളും കഴിക്കാതിരുന്നാൽ; പഠനം പറയുന്നത്

പഴങ്ങളും പച്ചക്കറികളും കഴിക്കാതിരുന്നാൽ പക്ഷാഘാതവും ഹൃദയസംബന്ധമായ അസുഖങ്ങളും പിടിപെടാമെന്ന് പഠനം. ഇവ രണ്ടും കഴിക്കാത്തവരിലാണ് കൂടുതലായി പക്ഷാ​ഘാതവും ഹൃദ്രോഗവും ഉണ്ടാകുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. 2010 ൽ പച്ചക്കറി കഴിക്കാതിരുന്നവരിൽ 1.8 ദശലക്ഷം പേരാണ് ഹൃ​ദ്രോ​ഗം മൂലം മരണപ്പെട്ടതെന്ന് പഠനത്തിൽ പറയുന്നു. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.

Millions of heart disease, stroke deaths linked to not eating enough fruits, vegetables: Study
Author
Trivandrum, First Published Jun 11, 2019, 7:06 PM IST

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരുടെ എണ്ണം ഇന്ന് കുറഞ്ഞ് വരികയാണ്. ഇവ കഴിക്കാതിരിക്കുമ്പോൾ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. ഓരോ വർഷവും ഹൃദ്രോഗവും പക്ഷാഘാതവും മൂലം നിരവധി പേരാണ് മരണപ്പെടുന്നത്. 

പഴങ്ങളും പച്ചക്കറികളും കഴിക്കാതിരുന്നാൽ പക്ഷാഘാതവും ഹൃദയസംബന്ധമായ അസുഖങ്ങളും പിടിപെടാമെന്ന് പഠനം. ഇവ രണ്ടും കഴിക്കാത്തവരിലാണ് കൂടുതലായി പക്ഷാ​ഘാതവും ഹൃദ്രോഗവും ഉണ്ടാകുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. 2010 ൽ പച്ചക്കറി കഴിക്കാതിരുന്നവരിൽ 1.8 ദശലക്ഷം പേരാണ് ഹൃ​ദ്രോ​ഗം മൂലം മരണപ്പെട്ടതെന്ന് പഠനത്തിൽ പറയുന്നു. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.

 പതിവായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മാനസിക സമ്മര്‍ദം തടയാൻ സഹായിക്കുമെന്ന് ​ഗവേഷകനായ വിക്ടോറിയ മില്ലർ പറയുന്നു. ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, ആൻറി ഓക്സിഡൻറുകൾ എന്നിവയുടെ ഉറവിടങ്ങളാണ് പഴങ്ങളും പച്ചക്കറികളും. ഇത് രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇലക്കറികളും പയറ് വർ​ഗങ്ങളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണമെന്നും മില്ലർ പറയുന്നു. 

Follow Us:
Download App:
  • android
  • ios