നിലവിലുള്ള സ്ഥിതി തുടരും, ഐസിയു വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐസിയു, വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐസിയു, വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള സ്ഥിതി തുടരുന്നതാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, തിരുവനന്തപുരം മെഡിക്കൽകോളേജിലെ നിരക്ക് വർധനയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ സി യു-വിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ ആയിരുന്നു മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
മെഡിക്കൽ കോളേജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടിരുന്നു. വെൻ്റിലേറ്ററിന് അഞ്ഞൂറു രൂപയും ഐ സി യു വിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്. മഞ്ഞ കാർഡുകാർഡുള്ളവർക്ക് മാത്രമാണ് സൗജന്യം. മഞ്ഞകാർഡില്ലാത്ത ആയിരങ്ങളാണ് ആശിപത്രിയിലെത്തുന്നതെന്നും ഇവർക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. പൊതുപ്രവർത്തകനായ നജീവ് ബഷീർ സമർപ്പിച്ച കേസിലായിരുന്നു നടപടി.
Read more: 'ഇനി വിഷമിപ്പിക്കില്ല'; കോൺഗ്രസുകാര്‍ക്ക് പ്രയാസമുണ്ടാകുന്ന കാര്യങ്ങൾ ചെയ്യില്ലെന്ന് വി ഡി സതീശൻ
മെഡിക്കൽ കോളേജിൽ പുതുക്കിയ ഐ സി യു നിരക്കുകൾ പിൻവലിക്കും
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ഐസിയുവിനും വെന്റിലേറ്ററിനുമുള്ള പുതുക്കിയ നിരക്കുകൾ പിൻവലിക്കുമെന്ന് സൂപ്രണ്ട് ഡോ എ നിസാറുദീൻ അറിയിച്ചു. അതേസമയം എ പി എൽ കാർഡ് ഒഴികെയുള്ള എല്ലാവർക്കും ഇവ സൗജന്യമാണ്. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് ഐസിയുവിലെ ഫീസ് ഈടാക്കൽ താൽക്കാലികമായി നിർത്തി വച്ചത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രി വികസന സമിതി ഫീസ് പുനരാംഭിക്കാൻ തീരുമാനിച്ചത്. ആശുപത്രിയിൽ ലഭ്യമായ വിവിധ ചികിത്സാ പദ്ധതികളിൽ അവയുടെ പാക്കേജിലുൾപ്പെട്ടിട്ടുള്ളതിനാൽ ഫീസ് ഈടാക്കില്ല.
മോർച്ചറിയിൽ ഫീസ് ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതു നിർത്തി വച്ചതു സംബന്ധിച്ചും സൂപ്രണ്ട് വ്യക്തത വരുത്തി. ദിവസേന ഇരുപതു പോസ്റ്റുമോർട്ടം വരെ നടക്കുന്ന സാഹചര്യത്തിലും അത്രയും തന്നെ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കേണ്ട അവസ്ഥയിലും പുറത്തു നിന്നു കൊണ്ടുവരുന്ന മൃതദേഹം സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, ഇടതടവില്ലാതെ പ്രവർത്തിക്കുന്നതിനാൽ അറ്റകുറ്റപ്പണിയ്ക്കായി അഞ്ചു ഫ്രീസറുകൾ വരെ മാറ്റിവയ്ക്കേണ്ടിയും വരും. ഈ സാഹചര്യത്തിലാണ് വാടക ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതിനു കഴിയാതെ വരുന്നതെന്നും ഡോ എ നിസാറുദീൻ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
