ഭക്ഷ്യവ്യാപാരങ്ങൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും ഇടയിൽ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തുടനീളം 100 ഫുഡ് സ്ട്രീറ്റുകൾ പ്രവർത്തനക്ഷമമാക്കാൻ ആരോഗ്യ മന്ത്രാലയം. കേരളത്തിന് നാല് ഫുഡ് സ്ട്രീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഈ പദ്ധതിയ്ക്കായി 1 കോടി രൂപ വീതം നൽകുമെന്നും വ്യക്തമാക്കുന്ന പത്രക്കുറിപ്പും പിഐബി പുറത്ത് വിട്ടു.
സുരക്ഷിതമായ ഭക്ഷണരീതികൾ പ്രാദേശിക ഭക്ഷ്യ വ്യവസായങ്ങളുടെ ശുചിത്വ വിശ്വാസ്യത മെച്ചപ്പെടുത്തുക മാത്രമല്ല, പ്രാദേശിക തൊഴിൽ, ടൂറിസം, സമ്പദ്‌വ്യവസ്ഥ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി 100 ഭക്ഷണ സ്ട്രീറ്റുകൾ നിർമ്മിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതികൾ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം വരുന്ന ഇത്തരം തെരുവുകൾക്ക് മാതൃക സൃഷ്ടിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് ഈ സംരംഭം തുടങ്ങുന്നത്. ഭക്ഷ്യവ്യാപാരങ്ങൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും ഇടയിൽ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സുരക്ഷിതവും വൃത്തിയുള്ളതുമായ ഭക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുക എന്നത് ഓരോ പൗരന്മാരുടെ നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ ഭക്ഷണരീതികൾ "ശരിയായ ഭക്ഷണം കഴിക്കുക", ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്രാദേശിക ഭക്ഷ്യ ബിസിനസുകളുടെ ശുചിത്വ വിശ്വാസ്യത മെച്ചപ്പെടുത്തുകയും പ്രാദേശിക തൊഴിൽ, ടൂറിസം, സമ്പദ്‌വ്യവസ്ഥ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് വൃത്തിയുള്ളതും ഹരിതവുമായ അന്തരീക്ഷത്തിലേക്കും നയിക്കുന്നു എന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണും ഭവന, നഗരകാര്യ മന്ത്രാലയ സെക്രട്ടറി മനോജ് ജോഷിയും പറയുന്നു.
തെരുവ് ഭക്ഷണങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് മിതമായ നിരക്കിൽ ദൈനംദിന ഭക്ഷണക്രമം പ്രദാനം ചെയ്യുക മാത്രമല്ല, ധാരാളം ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുകയും ടൂറിസം വ്യവസായത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഭവന, നഗരകാര്യ മന്ത്രാലയവുമായി യോജിച്ച് ദേശീയ ആരോഗ്യ ദൗത്യം മുഖേനയും എഫ്എസ്എസ്എഐയുടെ സാങ്കേതിക പിന്തുണയോടെയും ഈ സംരംഭം നടപ്പിലാക്കും. സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുള്ള സംരംഭത്തിനുള്ള സാമ്പത്തിക സഹായം ഓരോ ഫുഡ് സ്ട്രീറ്റിനും/ജില്ലകൾക്കും ഒരു കോടി രൂപ എന്ന നിലയിൽ നൽകും. രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി ഇത്തരം 100 ഭക്ഷണ തെരുവുകൾ തുറക്കും. ഈ ഭക്ഷണ തെരുവുകളുടെ സ്റ്റാൻഡേർഡ് ബ്രാൻഡിംഗ് എഫ്എസ്എസ്എയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും.
അമിതവണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ അഞ്ച് കാര്യങ്ങൾ മനസിൽ സൂക്ഷിക്കുക
