Asianet News MalayalamAsianet News Malayalam

മൊബൈൽ ഫോൺ ചേർത്തു പിടിച്ചാൽ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുമോ; ഡോക്ടർ പറയുന്നു

മൊബൈൽ ഫോൺ ശരീരത്തോട് ചേർത്ത് പിടിച്ചാൽ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുമെന്ന് ഒരു വീഡിയോ രണ്ട് ദിവസമായി ഫേസ് ബുക്കിലും വാട്സ്ആപ്പിലും പ്രചരിക്കുന്നു.ഇതിന് പിന്നിലെ സത്യമെന്താണെന്ന് ഡോക്ടർ പറയുന്നു.

mobile phone radiation and body balance Dr rajesh
Author
Trivandrum, First Published Jul 16, 2019, 9:44 AM IST

മൊബൈൽ ഫോൺ ശരീരത്തോട് ചേർത്ത് പിടിച്ചാൽ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുമെന്ന് ഒരു വീഡിയോ രണ്ട് ദിവസമായി ഫേസ് ബുക്കിലും വാട്സ്ആപ്പിലും പ്രചരിക്കുന്നു. ശരീരത്തിന്റെ മസിലുകൾ വീക്കാകുമെന്നും കൈയ്യിലെ മസിലുകളുടെ ശക്തി നഷ്ടപ്പെടുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണ്. 

മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ ശരീരത്തിന്റെ ബാലന്‍സിനെ ബാധിക്കുമെന്നത് ശുദ്ധതട്ടിപ്പാണെന്നാണ്  ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കാതിരിക്കുമ്പോള്‍ ഉണ്ടാവുന്ന ബാലന്‍സ്/ ബാലന്‍സ് നഷ്ടം മാത്രമേ അല്ലാത്തപ്പോഴും ഉണ്ടാവൂ എന്ന് ഡോ. രാജേഷ് കുമാര്‍ പറയുന്നു.  

mobile phone radiation and body balance Dr rajeshഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നും....

നമ്മൾ കൈകള്‍ ഉയര്‍ത്തുമ്പോള്‍ ഡെല്‍റ്റോയിഡ്, തോളെല്ലിന് മുകളിലുള്ള സൂപ്രാസ് സ്‌പൈനാറ്റിസ് എന്നീ മസിലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വളണ്ടറി മസിലുകളാണ്. മൊബൈല്‍ ഫോണിനേക്കാള്‍ കൂടിയ തോതില്‍ റേഡിയേഷനുള്ള എക്‌സറേയ്ക്ക് മുന്നില്‍ പോലും നമുക്ക് കൈകളും കാലുകളും നിയന്ത്രിക്കാന്‍ സാധിക്കും. 

അപ്പോള്‍ പിന്നെ അതിലും കുറവ് മാത്രം റേഡിയേഷനുള്ള മൊബൈല്‍ ഫോണിന് എങ്ങനെയാണ് നമ്മുടെ മസിലുകളെ നിയന്ത്രിക്കാനാവുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം വ്യാജ വീഡിയോകൾ കണ്ണടച്ച് വിശ്വസിക്കരുതെന്നും ഡോ. രാജേഷ് കുമാർ പറയുന്നു.

Follow Us:
Download App:
  • android
  • ios