പലപ്പോഴും അമിത മദ്യപാനമാണ് വില്ലനാകുന്നത് എന്നാണ് പൊതുവേയുള്ള ധാരണ. മിതമായ രീതിയില്‍ മദ്യപിക്കുമ്പോള്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന് ചിന്തിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ സത്യത്തില്‍ മിതമായ മദ്യപാനം അപകടങ്ങള്‍ ഒഴിവാക്കുമോ? എന്താണ് വിദഗ്ധര്‍ പറയുന്നത്?
മദ്യപാനം ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി മരണത്തിന് വരെ കാരണമാകുന്ന വലിയ അസുഖങ്ങളിലേക്ക് ആളുകളെ എത്തിക്കാറുണ്ട്. പലപ്പോഴും അമിത മദ്യപാനമാണ് വില്ലനാകുന്നത് എന്നാണ് പൊതുവേയുള്ള ധാരണ. മിതമായ രീതിയില്‍ മദ്യപിക്കുമ്പോള്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന് ചിന്തിക്കുന്നവര്‍ ധാരാളമാണ്.
എന്നാല്‍ സത്യത്തില്‍ മിതമായ മദ്യപാനം അപകടങ്ങള്‍ ഒഴിവാക്കുമോ? എന്താണ് വിദഗ്ധര്‍ പറയുന്നത്?
മദ്യപാനം അത് മിതമായ രീതിയിലാണെങ്കിലും ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയേയും, ശാരീരിക- മാനസിക പ്രശ്‌നങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും മദ്യപാനം പ്രശ്‌നങ്ങളുണ്ടാക്കുക.
പരിമിതമായ മദ്യപാനമാണെങ്കിലും അത് ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങള്‍ക്കും പക്ഷാഘാതത്തിനുമുള്ള സാധ്യതകളെ തുറന്നിടുന്നുവെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.
'ഹോട്ട് ഡ്രിംഗ്‌സ്' മാത്രമല്ല, ആല്‍ക്കഹോള്‍ അടങ്ങിയ വൈന്‍, ബിയര്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ള വെല്ലുവിളികളുയര്‍ത്തുമെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. ചൈനയില്‍ നിന്നുള്ള 5 ലക്ഷം പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമുണ്ടായ മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
