കൊവിഡ് കാലത്ത് ഉള്‍വലിഞ്ഞ ചില രോഗങ്ങളും അതുപോലെ തന്നെ വ്യാപകമായ രോഗങ്ങളുമുണ്ട്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

കൊവിഡ് 19മായുള്ള ( Covid 19 Disease ) നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. കൊവിഡിന്‍റെ വരവോടെ മിക്ക രാജ്യങ്ങളിലെയും ആരോഗ്യമേഖല ( Medical Sector ) കടുത്ത പ്രതിസന്ധികളാണ് നേരിട്ടത്. ഇക്കാലയളവിനിടെ മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സ ലഭിക്കാതെ വലഞ്ഞ രോഗികളും ഏറെയാണ്. 

അതേസമയം കൊവിഡ് കാലത്ത് ഉള്‍വലിഞ്ഞ ചില രോഗങ്ങളും അതുപോലെ തന്നെ വ്യാപകമായ രോഗങ്ങളുമുണ്ട്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

2019ന്‍റെ അവസാനത്തോടെയാണ് കൊവിഡ് വ്യാപകമായി തുടങ്ങുന്നതെന്ന് നമുക്കറിയാം. അതിന് ശേഷം കാര്യമായി റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഒരു രോഗം, എന്നാല്‍ ഇത് ബാധിച്ച് കൊവിഡിന് മുമ്പ്- അതായത് 2019ല്‍ മരിച്ചത് ഒരു ലക്ഷത്തിലധികം കുട്ടികളാണ്. 

ഇവിടെയും വില്ലനായത് ഒരു വൈറസാണ്. ആര്‍എസ് വി ( Respiratory Syncytial Virus) എന്നാണിതിന്‍റെ പേര്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ശ്വാസകോശത്തെയാണിത് ബാധിക്കുക. അധികവും ആറ് മാസം പ്രായമോ അതിന് താഴെയോ പ്രായം വരുന്ന കുഞ്ഞുങ്ങളെയാണിത് ബാധിക്കുന്നത്. മരണനിരക്കും കൂടുതല്‍ അങ്ങനെ തന്നെ. 

2019ല്‍ മാത്രം ഈ വൈറസ് ബാധിച്ച് ആഗോളതലത്തില്‍ അഞ്ച് വയസോ അതിന് താഴെയോ പ്രായം വരുന്ന ഒരു ലക്ഷം കുട്ടികള്‍ മരിച്ചുവെന്നാണ് യുകെയിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. 

ജലദോഷം പോലെയാണത്രേ ആര്‍എസ് വി ബാധയിലും ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. പലപ്പോഴും രോഗം തിരിച്ചറിയാനോ ചികിത്സയെടുക്കാനോ വൈകുന്നതിനാലാണ് കുട്ടികള്‍ മരണത്തിന് കീഴടങ്ങേണ്ട സാഹചര്യം വരുന്നത്. മരണം ഏറെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

കൊവിഡ് കാലത്ത് അധികപേരും വീടുകള്‍ക്കുള്ളില്‍ തന്നെ തുടര്‍ന്നതിനാല്‍ ആര്‍എസ് വി ബാധ വളരെയധികം കുറഞ്ഞിരുന്നു. എന്നാല്‍ രോഗബാധ കുറഞ്ഞതോടെ ഈ രോഗത്തിനെതിരായ പ്രതിരോധശേഷിയും കുട്ടികളില്‍ വ്യാപകമായി കുറഞ്ഞു. അതുകൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ ഇനിയും ആര്‍എസ് വി ബാധ കൂടുമെന്നാണ് നിലവിലെ വിലയിരുത്തല്‍. 

Also Read:- ആരോഗ്യമുള്ള തലച്ചോറിന് വേണം നല്ല ഭക്ഷണം; ബുദ്ധിവളർച്ചയ്ക്ക് സഹായിക്കുന്ന പ്രധാന പോഷകങ്ങൾ

കൊവിഡ് ബാധിച്ച ശേഷം കുട്ടികൾ പഠനത്തിന് പിന്നിലാകുന്നുവോ?... കൊവിഡ് 19 നമ്മെ എത്തരത്തിലെല്ലാമാണ് ബാധിക്കുകയെന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ഇന്നും ഗവേഷകലോകത്തിന് സാധിച്ചിട്ടില്ല. ശാരീരികമായും മാനസികമായും ഇത് സാരമായ രീതിയില്‍ നമ്മെ ബാധിക്കുന്നുണ്ട്. പല ആന്തരീകാവയവങ്ങളുടെയും പ്രവര്‍ത്തനത്തെ കൊവിഡ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതുമൂലവും മാനസികപ്രശ്‌നങ്ങള്‍ നേരിടാം. കൊവിഡ് വന്ന് ഭേദമായതിന് ശേഷവും ദീര്‍ഘകാലത്തേക്ക് കൊവിഡ് ലക്ഷണങ്ങളായി വന്ന പ്രശ്‌നങ്ങളോ അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളോ രോഗികളില്‍ നീണ്ടുനില്‍ക്കാറുണ്ട്. ഇതിനെ 'ലോംഗ്' കൊവിഡ് എന്നാണ് വിളിക്കാറ്. 'ലോംഗ്' കൊവിഡ് മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും കാണാം. അത് അവരെ ഏതെല്ലാം രീതിയില്‍ ബാധിക്കാമെന്നതിനെ കുറിച്ചാണിനി വിശദീകരിക്കുന്നത്... Read More...