Asianet News MalayalamAsianet News Malayalam

​ഗർഭകാലത്തെ മലബന്ധം അവ​ഗണിക്കരുത്; ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

40 ശതമാനം ഗർഭിണികളും മലബന്ധ പ്രശ്നം അനുഭവിക്കുന്നുണ്ടെന്ന് 'ഇന്റർനാഷണൽ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി'യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

More Than 40% of Pregnant Women Have Constipation Tips That Can Help
Author
Trivandrum, First Published Oct 13, 2020, 6:54 PM IST

ശാരീരികമായി നിരന്തരമായ വെല്ലുവിളികളുടെ സമയമാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്ത് പലതരത്തിലുള്ള അസ്വസ്ഥകൾ അനുഭവപ്പെടാം. മിക്ക ​ഗർഭിണികളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മലബന്ധം. 40 ശതമാനം ഗർഭിണികളും മലബന്ധ പ്രശ്നം അനുഭവിക്കുന്നുണ്ടെന്ന് 'ഇന്റർനാഷണൽ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി' യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ദഹനനാള പ്രശ്നങ്ങൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ (പ്രത്യേകിച്ച് ഗർഭകാലത്ത്) വളരെയധികം പ്രതികൂലമായി ബാധിക്കുമെന്നതിനാൽ, മലബന്ധം പോലുള്ള പ്രശ്നങ്ങൾ അവഗണിക്കരുതെന്നും പഠനം ഉയർത്തിക്കാട്ടുന്നു. ഗർഭകാലത്തെ മലബന്ധം തടയാൻ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക...

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം വരാതിരിക്കാൻ സഹായിക്കും. ആദ്യ മാസം മുതൽക്കെ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സുകൾ കഴിക്കുന്നത് ശീലമാക്കുക.

 

More Than 40% of Pregnant Women Have Constipation Tips That Can Help

 

വെള്ളം ധാരാളം കുടിക്കുക...

​വെള്ളം കുടിക്കുന്നത് പൊതുവെ ആരോ​ഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ​ഗർഭകാലത്ത് കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ലഘുവ്യായാമങ്ങൾ ശീലമാക്കാം...

 ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള എളുപ്പവും സ്വാഭാവികവുമായ വഴിയാണ് വ്യായാമം. ഗർഭിണികൾ ദിവസവും ലഘു വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കാവുന്നതാണ്. ഗർഭകാലത്ത് ലഘു വ്യായാമങ്ങൾ ചെയ്യുന്നത് കുഞ്ഞിന്റെ ഭാരം നിയന്ത്രിക്കുമെന്നും അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. ഗർഭാവസ്ഥയിൽ പതിവായി ലഘുവ്യായാമങ്ങൾ ചെയ്യുന്നത് കുഞ്ഞുങ്ങളിൽ അമിതവണ്ണം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.

 

More Than 40% of Pregnant Women Have Constipation Tips That Can Help

 

 ഭക്ഷണം കുറച്ച് കുറച്ചായി കഴിക്കുക...

 അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ വളരെയധികം ബാധിക്കും. ഇത് മലബന്ധത്തിന് കാരണമാകും. മാത്രമല്ല ​ഗർഭകാലത്ത് എരിവുള്ള ഭക്ഷണങ്ങളും പരമാവധി കുറയ്ക്കുക.

Follow Us:
Download App:
  • android
  • ios