ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം ഇന്ന് മിക്ക ദമ്പതികളും അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്. പ്രത്യുത്പാദന ആരോഗ്യം നിർണ്ണയിക്കുന്നതിൽ ജീവിതശൈലി ഘടകങ്ങളും ശീലങ്ങളും പുരുഷന്മാരിലും സ്ത്രീക‌ളിലും  പ്രധാന പങ്ക് വഹിക്കുന്നുവെന്ന് 'റിപ്രൊഡക്ടീവ് ബയോളജി ആന്റ് എൻ‌ഡോക്രൈനോളജി' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികള്‍ ഉപേക്ഷിക്കേണ്ട അനാരോഗ്യകരമായ ആറ് ശീലങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

പുകവലി അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപഭോഗം നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തെ വളരെയധികം ബാധിക്കും. പുരുഷന്മാരിൽ ഇത് നിങ്ങളുടെ ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

 

രണ്ട്...

മദ്യപിക്കുന്നത് പുരുഷന്മാരിൽ അനാരോഗ്യകരമായ ശുക്ല വളർച്ചയ്ക്ക് കാരണമാകും. സ്ത്രീകളിലെ മദ്യപാനം പലപ്പോഴും അസാധാരണമായ ആർത്തവചക്രം, അണ്ഡോത്പാദന തകരാറുകൾ എന്നിവയിലേക്ക് നയിക്കുന്നു ഇതെല്ലാം വന്ധ്യതയിലേക്ക് നയിക്കും.

മൂന്ന്...

ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാവുകയും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാവുകയും ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭാരം കൂടുതലുള്ള പുരുഷന്മാരിൽ വന്ധ്യതയുടെ നിരക്ക് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

 

 

നാല്...

കാപ്പി അമിതമായി കുടിക്കുന്നത് വന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. നിങ്ങളുടെ ദൈനംദിന കഫീൻ ഉപഭോഗം പ്രതിദിനം 400 മി.ഗ്രാം കവിയുന്നുവെങ്കിൽ, ഇത് വന്ധ്യത അപകടസാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അഞ്ച്...

ജങ്ക് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, പഞ്ചസാര അല്ലെങ്കിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ - ഇവയെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുക മാത്രമല്ല പ്രമേഹം, ഹൃദ്രോഗം, വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്കും കാരണമാകും. ആരോഗ്യകരമായ ഭക്ഷണങ്ങളും ദീർഘകാലത്തേക്ക് സമീകൃതാഹാരവും തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് വളരെ നല്ലതാണ്.

രാത്രിയിലെ ഫോണ്‍ ഉപയോഗവും, പുരുഷ ബീജത്തിന്‍റെ ഗുണനിലവാരവും; പുതിയ പഠനം ഇങ്ങനെ