അടുത്ത കാലത്തായി മകളുടെ തലയില്‍ പേൻശല്യം വര്‍ധിച്ചുവരുന്നതായി അവര്‍ കണ്ടെത്തി. ഇത് അവരില്‍ ചെറുതല്ലാത്ത ആശങ്കയുമുണ്ടാക്കി. മകളുടെ തലയില്‍ പേൻ വരുന്നത് അടുത്ത വീട്ടിലെ കുട്ടിയോടൊന്നിച്ച് കളിക്കുന്നത് മൂലമാണെന്നും ഇവര്‍ കണ്ടെത്തി. 

പലതരം വാര്‍ത്തകളുടെയും വിവരങ്ങളുടെയുമെല്ലാംം സ്രോതസാണ് സോഷ്യല്‍ മീഡിയ. ഇന്ന് ധാരാളം അറിവുകള്‍ നാം ശേഖരിക്കുന്നത് തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്ന് പറയാം. പലപ്പോഴും വാര്‍ത്തകളുടെയും വിവരങ്ങളുടെയും ആധികാരികതയില്‍ അവ്യക്തതയുണ്ടാകാം. എങ്കില്‍പ്പോലും നമുക്ക് സ്വയം അന്വേഷണം നടത്താനും പഠനം നടത്താനും പ്രചോദനമാകുന്ന വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കിട്ടാറുണ്ടെന്നത് സത്യമാണ്.

വളരെ രസകരമായതും അതുപോലെ തന്നെ നമുക്ക് പുതുമയുള്ളതോ, ചില സന്ദര്‍ഭങ്ങളില്‍ നമ്മെ അമ്പരപ്പിക്കുന്നതോ തന്നെയായ സംഭവവികാസങ്ങളും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നാം അറിയാറുണ്ട്. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒരു സ്ത്രീ അവര്‍ നേരിട്ടൊരു അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. അടുത്ത കാലത്തായി മകളുടെ തലയില്‍ പേൻശല്യം വര്‍ധിച്ചുവരുന്നതായി അവര്‍ കണ്ടെത്തി. ഇത് അവരില്‍ ചെറുതല്ലാത്ത ആശങ്കയുമുണ്ടാക്കി. മകളുടെ തലയില്‍ പേൻ വരുന്നത് അടുത്ത വീട്ടിലെ കുട്ടിയോടൊന്നിച്ച് കളിക്കുന്നത് മൂലമാണെന്നും ഇവര്‍ കണ്ടെത്തി. 

ഇതോടെ ആ കുട്ടിയുടെ അമ്മയെ വിവരം ധരിപ്പിക്കാമെന്നും ഇവര്‍ ചിന്തിച്ചു. അങ്ങനെ അവിടെ പോയി വിവരം അറിയിച്ചപ്പോള്‍ ആ അമ്മയ്ക്ക് മകളുടെ തല നിറയെ പേൻ ആണെന്ന് നേരത്തേ തന്നെ അറിയാമെന്ന് പറ‍ഞ്ഞു. എന്നിട്ടും എന്താണത് നശിപ്പിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍, താൻ വീഗൻ (സസ്യാഹാരം മാത്രം കഴിക്കുന്നയാള്‍) ആണെന്നും ജീവനുള്ള ഒരു ജീവിയെ പോലും വേദനിപ്പിക്കാൻ തനിക്ക് ആകില്ലെന്നുമാണത്രേ മറുപടി പറഞ്ഞത്.

ഈ മറുപടി കേട്ട് തനിക്ക് ബോധക്ഷയം സംഭവിക്കുന്നത് പോലെ തോന്നിയെന്നാണ് അനുഭവം പങ്കുവച്ചുകൊണ്ട് അവര്‍ കുറിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ മകളുടെ തലയില്‍ പേൻശല്യം കൂടുമ്പോള്‍ വീട്ടുമുറ്റത്തെ ഉദ്യാനത്തില്‍ കൊണ്ടുപോയി ചീകി, പേനുകളെയെല്ലാം താഴേക്ക് കളയുകയാണത്രേ ഈ സ്ത്രീ ചെയ്യാറ്. അങ്ങനെ വരുമ്പോള്‍ അവ എവിടെയെങ്കിലും പോയി ജീവിക്കുമല്ലോ എന്നുകൂടി കട്ടിച്ചേര്‍ത്തു. 

എന്തായാലും അസാധാരണമായ ഈ ആശയങ്ങളും ജീവിതരീതിയും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കാണ് കാരണമായിരിക്കുന്നത്. ഇത്തരം അടിസ്ഥാനമില്ലാത്ത അറിവുകളും കാഴ്ചപ്പാടുകളും കുട്ടികളെ കൂടി നശിപ്പിക്കുമെന്നും മറ്റുള്ളവരെ ബാധിക്കുന്ന ആശയങ്ങള്‍ കൊണ്ടുനടക്കുന്നത് അപകടകരമാണെന്നുമെല്ലാം വിഷയത്തില്‍ ഗൗരവമായി പ്രതികരിക്കുന്ന കമന്‍റുകള്‍ പറയുന്നു. 

Also Read:- ചായ കുടിച്ചതിന് പിന്നാലെ ഒന്നര വയസുകാരന്‍റെ മരണം; സംഭവം ചര്‍ച്ചയാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

youtubevideo