2019 ൽ ചൈനയിലെ വുഹാനിൽ പടർന്ന ശ്വാസകോശ രോഗമാണ് പിന്നീട് കോവിഡ് എന്ന പേരിൽ ലോകമെങ്ങും വ്യാപിച്ചത്. 

ബെയ്ജിം​ഗ്: കുട്ടികളിൽ പടരുന്ന അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്ന് ചൈന. ലോകാരോ​ഗ്യ സംഘടനക്കാണ് ചൈന വിശദീകരണം നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്ന് പനി വ്യാപിച്ചതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നും ചൈന പറയുന്നു. ഒക്ടോബർ ആദ്യവാരമാണ് വടക്കൻ ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നൂറ് കണക്കിന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ചൈനീസ് നാഷണൽ ഹെൽത് കമ്മീഷൻ വ്യക്തമാക്കി. 

വടക്കൻ ചൈനയിൽ കുട്ടികളിൽ അജ്ഞാത ന്യുമോണിയ രോഗം പടരുന്നതിനെ കുറിച്ച് ചൈനയോട് ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടിയിരുന്നു. 2019 ൽ ചൈനയിലെ വുഹാനിൽ പടർന്ന ശ്വാസകോശ രോഗമാണ് പിന്നീട് കോവിഡ് എന്ന പേരിൽ ലോകമെങ്ങും വ്യാപിച്ചത്. കോവിഡ് ആഘാതത്തിൽനിന്ന് ലോകം കരകയറും മുൻപേ ചൈനയിൽനിന്ന് വീണ്ടും ആശങ്കയുടെ വാർത്തയാണ് പുറത്തുവരുന്നത്. വടക്കൻ ചൈനയിലെ നൂറു കണക്കിന് കുട്ടികൾ ന്യുമോണിയ ബാധ കാരണം കൂട്ടത്തോടെ ആശുപത്രികളിലാണ്. ചൈനയിലെ മാധ്യമങ്ങളും ആരോഗ്യ വിദഗ്ധരുംതന്നെ ഇക്കാര്യം സ്ഥിരീകരിച്ചതോടെ ആണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടിയത്. ആശുപത്രികൾ ന്യുമോണിയ ബാധിതരായ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാണ് വിവരം. ഈ ന്യുമോണിയ ബാധയുടെ കാരണമോ ഏത് രോഗാണു കാരണമാണ് എന്നതോ കണ്ടെത്താനായിട്ടില്ല. 

ഈ മാസം പതിമൂന്നിന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ വാർത്താസമ്മേളനം നടത്തി ശ്വാസകോശ രോഗങ്ങൾ കൂടിയതായി
സ്ഥിരീകരിച്ചിരുന്നു. എന്നാൽ അജ്ഞാത ന്യൂമോണിയ രോഗത്തെപ്പറ്റി കൃത്യമായ വിശദീകരണം അവർ നടത്തിയില്ല. കുട്ടികളിൽ പടരുന്ന അജ്ഞാത ന്യുമോണിയയുടെ കാരണം, ഇതുവരെ നടന്ന പരിശോധനാ ഫലങ്ങൾ എന്നിവയെല്ലാം നൽകണം എന്നാണ് ലോകാരോഗ്യ
സംഘടന ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോ​ഗ്യസംഘടന നിർദേശിച്ചിട്ടുണ്ട്. പലപ്പോഴും കമ്യുണിസ്റ്റ് ചൈന പൊതുജനാരോഗ്യ വിവരങ്ങൾ അന്താരാഷ്ട്ര സമൂഹവുമായി കൃത്യമായി പങ്കുവെക്കാറില്ല. സ്വതന്ത്ര മാധ്യമങ്ങൾ ഇല്ലാത്തതിനാൽ ശരിയായ വിവരങ്ങൾ പലപ്പോഴും പുറംലോകം അറിയാറില്ല. 2019 ൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ രോഗാണു ആണ് പിന്നീട്‌ ലോകത്തെതന്നെ നിശ്ചലമാക്കിയ കൊവിഡ്. 

63കാരന്‍റെ വൻകുടലിന്‍റെ ഭിത്തിയിൽ പരിക്കുകളില്ലാതെ ഈച്ച, അമ്പരന്ന് ആരോഗ്യ വിദഗ്ധർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്