Asianet News MalayalamAsianet News Malayalam

‌മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കും; ഇതാ പ്രകൃതിദത്ത ഫേസ് പാക്കുകൾ

ഒരു ടീസ്പൂൺ ചന്ദനപ്പൊടി, ഒരു ടീസ്പൂൺ കറ്റാർ വാഴ ജെല്ലും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇത് ചർമ്മത്തിൽ പുരട്ടുക. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുവാനും മുഖക്കുരു, പാടുകൾ, ബ്ലാക്ക് ഹെഡ്സ് എന്നിവയെ ചെറുക്കാനും ചന്ദനത്തിന്റെ ശക്തമായ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും.
 
natural face packs for glow and healthy skin
Author
Trivandrum, First Published Jul 20, 2021, 10:21 PM IST

ചർമ്മം സുന്ദരമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ തിരക്കു പിടിച്ച ജീവിതത്തിൽ ചർമസംരക്ഷണത്തിനായി സമയം കണ്ടെത്താൻ പലർക്കും സാധിക്കുന്നില്ല. ഇങ്ങനെയുള്ളവർക്കായി വീട്ടിൽ പരീക്ഷിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം...

ഒന്ന്...

ഒരു ടീസ്പൂൺ ചന്ദനപ്പൊടി, ഒരു ടീസ്പൂൺ കറ്റാർ വാഴ ജെല്ലും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇത് ചർമ്മത്തിൽ പുരട്ടുക. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുവാനും മുഖക്കുരു, പാടുകൾ, ബ്ലാക്ക് ഹെഡ്സ് എന്നിവയെ ചെറുക്കാനും ചന്ദനത്തിന്റെ ശക്തമായ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും.

രണ്ട്...

 ഒരു ടീസ്പൂൺ ചന്ദനപ്പൊടി, ഒരു ടീസ്പൂൺ കടല പൊടി, മഞ്ഞൾപ്പൊടി, റോസ് വാട്ടർ എന്നിവയുമായി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം  മുഖത്തും കഴുത്തിലുമായി പുരട്ടുക. 15-20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ  കഴുകി കളയുക. ഈ ഫേസ് പാക്ക് പതിവായി ഉപയോ​ഗിക്കുന്നത് ചർമ്മത്തിന്റെ , തിളക്കം, മികച്ച നിറം എന്നിവ വർദ്ധിപ്പിക്കുവാൻ  സഹായിക്കുന്നു.

തലമുടിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios