മുഖക്കുരു മിക്ക പെൺകുട്ടികളെയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു വന്നാൽ മിക്കവരും അതിനെ പൊട്ടിച്ച് കളയാറാണ് പതിവ്. പൊട്ടിച്ച് കളയുമ്പോൾ അത് പിന്നീട് വലിയൊരു പാടാകുന്നു. മുഖക്കുരു മാറാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക. വെള്ളരി വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റാക്കി മുഖക്കുരുവിന്റെ ഭാഗത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. മുഖക്കുരു വളരെ എളുപ്പം മാറാൻ സഹായിക്കും. 

മുഖക്കുരു അകറ്റാൻ ഏറ്റവും നല്ലതാണ് ഐസ് ക്യൂബ് മസാജ്. ദിവസവും ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖത്ത് 10 മിനിറ്റ് മസാജ് ചെയ്യുന്നത് മുഖക്കുരു അകറ്റുകയും മുഖം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. അല്ലെങ്കിൽ ഐസ് ക്യൂബ് 
തുണിയില്‍ പൊതിഞ്ഞ് മുഖക്കുരു ഉള്ള ഭാഗത്ത് വയ്ക്കുക. ഇത് ദിവസത്തില്‍ പലതവണ ആവര്‍ത്തിക്കുക. 

ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും. മുഖക്കുരു മാറാൻ നിരവധി ഫേസ് പാക്കുകൾ ഇന്നുണ്ട്. വളരെ എളുപ്പവും പെട്ടെന്നും മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ഒരു ഫേസ് പാക്കിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

ഹണി ഫേസ് പാക്ക്...

തേൻ                                         1 ടീസ്പൂൺ
നാരങ്ങ നീര്                          1/2 നാരങ്ങ നീര്

ആദ്യം തേനും നാരങ്ങ നീരും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്യുക. ഒന്ന് സെറ്റാകാൻ 15 മിനിറ്റ് മാറ്റിവയ്ക്കുക.

ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റ് ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകി കളയാം.

മുഖക്കുരു മാത്രമല്ല കണ്ണിന് ചുറ്റമുള്ള കറുത്ത പാട്, കഴുത്തിന് ചുറ്റുമുള്ള പാട് എന്നിവ അകറ്റാനും ഏറ്റവും നല്ല പാക്കാണിത്. ആഴ്ച്ചയിൽ മൂന്നോ നാലോ  ദിവസം ഈ പാക്ക് ഇടാം.

കുക്കുമ്പർ ഫേസ് പാക്ക്...

മുള്‍ട്ടാണി മിട്ടിയും കുക്കുമ്പറും കൊണ്ടുള്ള ഫേസ് പാക്ക് എണ്ണമയമുള്ള ചര്‍മ്മത്തിന് വളരെ നല്ലതാണ്. മുഖക്കുരു മാറാന്‍ ഏറ്റവും നല്ലതാണ്‌ മുള്‍ട്ടാണി മിട്ടി. 

രണ്ട്‌ ടീസ്‌പൂണ്‍ മുള്‍ട്ടാണി മിട്ടി പൊടി, ഒരു സ്‌പൂണ്‍ നാരങ്ങ നീര്‌, രണ്ട്‌ ടീസ്‌പൂണ്‍ വെള്ളരിക്കയുടെ നീര്‌ ഇവയെല്ലാം ഒരുമിച്ച്‌ ചേര്‍ത്ത്‌ മുഖത്തിടുക.

15 മിനിറ്റ്‌ കഴിഞ്ഞ്‌ ചെറുചൂടുവെള്ളത്തിലോ തണ്ണുത്ത വെള്ളത്തിലോ കഴുകി കളയുക.