Asianet News MalayalamAsianet News Malayalam

താരൻ അകറ്റാൻ ഇതാ ചില പ്രകൃതിദത്ത വഴികൾ

മിക്കവര്‍ക്കും താരന്‍ ഒരു പ്രശ്‌നമാണെങ്കിലും തലയിലെ ചൊറിച്ചില്‍ അസഹ്യമായി പൊടി പോലെ വീഴാന്‍ തുടങ്ങുമ്പോഴാണ് പ്രതിവിധി തേടി നെട്ടോട്ടമോടുക. 

natural home remedies for dandruff
Author
Trivandrum, First Published Oct 22, 2021, 10:39 PM IST

എല്ലാ പ്രായക്കാരുടെയും പരാതിയാണ് മുടിയിലെ താരന്‍. ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസം താരനില്ല. മിക്കവര്‍ക്കും താരന്‍ ഒരു പ്രശ്‌നമാണെങ്കിലും തലയിലെ ചൊറിച്ചില്‍ അസഹ്യമായി പൊടി പോലെ വീഴാന്‍ തുടങ്ങുമ്പോഴാണ് പ്രതിവിധി തേടി നെട്ടോട്ടമോടുക. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസിനെ തടയാന്‍ ചില പ്രകൃതിദത്ത വഴികൾ ഉപയോ​ഗിക്കാവുന്നതാണ്...

ഒന്ന്...

കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.

 

natural home remedies for dandruff

 

രണ്ട്...

ഉണങ്ങിയ നെല്ലിക്ക പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. ഇത് താരനകറ്റാന്‍ ഫലപ്രദമായ ഒരു മാര്‍ഗമാണ്.

മൂന്ന്...

അല്പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.

നാല്...

തൈര് തലയില്‍ പുരട്ടി പത്ത് മിനിറ്റ് തേച്ച് പിടിപ്പിച്ചതിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. താരൻ അകറ്റാനും മുടിതഴച്ച് വളരാനും ഈ പാക്ക് സഹായിക്കും.

 

natural home remedies for dandruff

 

അഞ്ച്...

മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂര്‍ കഴിഞ്ഞ ശേഷം ഷാംപൂവോ താളിയോ ഇട്ട് കഴുകിക്കളയുക.

Follow Us:
Download App:
  • android
  • ios