Asianet News MalayalamAsianet News Malayalam

സിക്ക വെെറസ്; കൊതുകിനെ അകറ്റാൻ 5 പ്രകൃതിദത്ത മാര്‍ഗങ്ങള്‍

കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കുക. 

natural ways to get rid of mosquitoes
Author
Trivandrum, First Published Jul 9, 2021, 1:19 PM IST

സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക വൈറസ്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കുക. കൊതുകിനെ തുരത്താൻ ചെയ്യേണ്ടത്...

ഒന്ന്...

വെളുത്തുള്ളിയുടെ രൂക്ഷമായ ഗന്ധം കൊതുകുകളെ വളരെ ഫലപ്രദമായി അകറ്റുന്നു. അതിനായി ചെയ്യേണ്ടത്
വെളുത്തുള്ളി അല്ലികൾ അരച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. വെള്ളത്തിന്റെ അളവ് പകുതിയാകുന്നതുവരെ അത് തിളപ്പിക്കുക. ശേഷം, വെള്ളം തണുക്കാൻ വയ്ക്കുക. ഈ വെളുത്തുള്ളി വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ കുപ്പിയിൽ ശേഖരിക്കുക. ഈ വെളുത്തുള്ളി വെള്ളം മുറിക്ക് ചുറ്റും തളിക്കുക.

 

natural ways to get rid of mosquitoes

രണ്ട്...

പ്രകൃതിദത്തമായി കൊതുകിനെ അകറ്റുവാൻ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ് കർപ്പൂരം. ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. കൊതുകുകളെ അകറ്റുക മാത്രമല്ല, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുവാൻ കർപ്പൂരം സഹായിക്കുന്നു.

മൂന്ന്...

കാപ്പിപ്പൊടി അല്‍പ്പമെടുത്ത് ചെറിയ പാത്രങ്ങളില്‍ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകൾ വരാതിരിക്കാൻ സഹായിക്കും.

നാല്...

പുതിനയിലയുടെ ഗന്ധം  കൊതുകിനെ അകറ്റാനായി സഹായിക്കും. പുതിന തിളപ്പിച്ച വെള്ളം വീടിന് ചുറ്റും തളിക്കുന്നത് കൊതുക് വരുന്നത് കുറയ്ക്കാൻ സഹായിക്കും.

 

natural ways to get rid of mosquitoes

അഞ്ച്...

കൊതുകിനെ അകറ്റാൻ തുളസി ഇലകള്‍ സഹായകമാണ്. തുളസി നീര് അൽപം വെള്ളത്തിൽ ചേർത്ത് തളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലൂടെ കൊതുകിനെ അകറ്റാൻ സഹായിക്കും.

 

Follow Us:
Download App:
  • android
  • ios