മഞ്ഞുകാലത്ത് മിക്കവരും നേരിടുന്ന പ്രശ്നമാണ് വരണ്ട ചുണ്ടുകൾ. തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന ചുണ്ടുകള്‍ പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തും. ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ മൂന്ന് മാർ​ഗങ്ങൾ... 

ഒന്ന്...

 ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാനും വരണ്ട് പൊട്ടുന്നത് തടയാനും സഹായിക്കും. ചുണ്ടില്‍ തേന്‍ പുരട്ടി മുപ്പത് മിനിറ്റിന് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരസുന്നത് ചുണ്ടിലെ മൃതചര്‍മത്തെ നീക്കാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.

രണ്ട്...

നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്.

മൂന്ന്...

ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഏറെ നല്ലതാണ് നെയ്യ്. റോസിതളുകള്‍ ചതച്ച് അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കാൻ സഹായിക്കുന്നു.

കണ്ണിന് താഴേയുള്ള കറുപ്പകറ്റാൻ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ