"അച്ചടക്കം, ഇഛാശക്തി, കൃത്യത, നടത്തം തുടങ്ങിയ കാര്യങ്ങള്‍ തന്നെ ഇതിന് സഹായിച്ചു. അസാധ്യമായി ഒന്നും തന്നെയില്ല....'' എന്നാണ് നവ്ജോത് സിങ് സിദ്ധു എക്സില്‍ കുറിച്ചത്. 

ചണ്ഡിഗഡ്: അഞ്ച് മാസത്തെ പ്രയത്നത്തില്‍ താന്‍ മുപ്പത്തിമൂന്ന് കിലോ ഭാരം കുറച്ചെന്ന് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവ്ജോത് സിങ് സിദ്ധു. ശരീരഭാരം കുറക്കുന്നതിന് മുന്‍പു ശേഷവുമുള്ള ചിത്രം അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടെ ചിത്രം വൈറലായി. പ്രാണായാമം, വെയിറ്റ് ട്രെയിനിങ് നടത്തം എന്നിവ ഭാരം കുറക്കുന്നതിന് സഹായിച്ചു എന്നാണ് നവ്ജോത് സിങ് സിദ്ധു പറയുന്നത്. 

''മുന്‍പും ശേഷവും... കഴിഞ്ഞ അഞ്ചു മാസങ്ങള്‍ കൊണ്ട് ഞാന്‍ മുപ്പത്തിമൂന്ന് കിലോ ഭാരം കുറച്ചു. അച്ചടക്കം, ഇഛാശക്തി, കൃത്യത, നടത്തം തുടങ്ങിയ കാര്യങ്ങള്‍ ഇതിന് സഹായിച്ചു. അസാധ്യമായി ഒന്നും തന്നെയില്ല....'' എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്. മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങളും പോസ്റ്റില്‍ കമന്‍റുമായെത്തി.

നവജോത് സിങ് എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ഒരാരാധകന്‍ കുറിച്ചപ്പോള്‍, 95 കിലോയിലേക്ക് തിരിച്ചു വന്നതില്‍ സന്തോഷമുണ്ടെന്നും ഇനി സെഞ്ച്വറിയിലേക്ക് തിരിച്ചു പോകരുതെന്നും മറ്റൊരാരാധകന്‍ കമന്‍റ് ചെയ്തു.

Read More: തടി കുറയ്ക്കാന്‍ പട്ടിണി കിടക്കേണ്ട! കാലറിയിലെ ചില കണക്കുകള്‍ നോക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം