ആഴ്ചയിൽ മൂന്ന് തവണ 40  മിനുട്ട് വ്യായാമം ചെയ്യുന്നത് പ്രധാനമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വ്യായാമം ശീലമാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയും ബിപി കുറയ്ക്കുന്നതിന് സഹായകമാണ്.

ഉയർന്ന രക്തസമ്മർദ്ദം (ബിപി) അല്ലെങ്കിൽ ഹൈപ്പർടെൻഷനെ 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാറുണ്ട്. തലച്ചോറ്, വൃക്കകൾ, കണ്ണുകൾ തുടങ്ങിയ അവയവങ്ങളെ ഇത് ഗുരുതരമായി നശിപ്പിക്കും. അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലി, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഉയർന്ന ബിപിയ്ക്ക് കാരണമാകുന്നു.

നിങ്ങളുടെ രക്തസമ്മർദ്ദം പതിവായി അളക്കുന്നത് ഹൈപ്പർടെൻഷനുണ്ടോ ഇല്ലയോ എന്നറിയാൻ സഹായിക്കുന്നു. എന്നിരുന്നാലും, മരുന്നുകളും ജീവിതശൈലിയിലെ ചില മാറ്റങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം ഒരു പരിധി വരെ നിയന്ത്രിക്കാൻ ജീവിതശെെലിയിൽ എന്തൊക്കെ ചില കാര്യങ്ങൾ...

ശരീരഭാരം കുറയ്ക്കുക...

ശരീരഭാരം പലപ്പോഴും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് പുറമേ, അമിതഭാരം സ്ലീപ് അപ്നിയയിലേക്ക് നയിച്ചേക്കാം. ഇത് ഉറങ്ങുമ്പോൾ ശ്വസനത്തെ തടസ്സപ്പെടുത്തുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ശരീരഭാരം കുറയ്ക്കലാണ്. 

വ്യായാമം...

ആഴ്ചയിൽ മൂന്ന് തവണ 40 മിനുട്ട് വ്യായാമം ചെയ്യുന്നത് പ്രധാനമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വ്യായാമം ശീലമാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയും ബിപി കുറയ്ക്കുന്നതിന് സഹായകമാണ്.

ഉപ്പ്...

ഭക്ഷണത്തിലെ സോഡിയം (ഉപ്പ്) കുറയ്ക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഉയർന്ന ബിപി കുറയ്ക്കുകയും ചെയ്യും. ബിപി അഥവാ രക്തസമ്മർദ്ദം പിടിപെടുന്നതിനാണ് അധികവും സോഡിയം കാരണമാകുന്നത്. ഇതിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു. ഒപ്പം തന്നെ പക്ഷാഘാത സാധ്യതയും വർധിക്കുന്നു. ഉപ്പ് ഉപയോഗം പരിമിതപ്പെടുത്തുക. ഉപ്പ് കാര്യമായി ചേർക്കുന്ന പാക്കറ്റ് ഭക്ഷണം, പ്രോസസ്ഡ് ഭക്ഷണം എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. പച്ചക്കറികളും പഴങ്ങളും നിർബന്ധമായി ഡയറ്റിലുൾപ്പെടുത്തുക. 

മദ്യപാനം...

നിങ്ങളുടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് മദ്യപാനം പരിമിതപ്പെടുത്തുക. കൂടാതെ, ഇത് രക്തസമ്മർദ്ദ മരുന്നുകളുടെ ആഘാതം കുറയ്ക്കും. പുകവലി ഉപേക്ഷിക്കുക, കാരണം ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഉറക്കം...

മോശം ഉറക്കത്തിന്റെ ഗുണനിലവാരം ഉയർന്ന ബിപിയിലേക്ക് നയിക്കുകയും സ്ലീപ് അപ്നിയ അല്ലെങ്കിൽ ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്പ് ഗാഡ്‌ജെറ്റുകൾ ഒഴിവാക്കുക.

കരുത്തുള്ള മുടി സ്വന്തമാക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?