ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരുണ്ട്. അങ്ങനെയുള്ളവർ ജോലികൾക്കിടയിൽ ഓരോ അമണിക്കൂർ കൂടുമ്പോഴും എഴുന്നേറ്റ് നടക്കുകയും കഴുത്തിന് ലഘുവായ വ്യായാമങ്ങൾ നൽകുകയും ചെയ്യാം. എപ്പോഴും നിവർന്നിരിക്കാൻ ശീലിക്കുക, കസേരയിൽ നിവർന്നിരിക്കാൻ സഹായിക്കുന്ന കുഷ്യനുകളോ തലയണകളോ ഉപയോ​ഗിക്കാം.

സുഖമായി കിടന്നുറങ്ങി ഉണരുമ്പോൾ ആയിരിക്കും വില്ലനായി കഴുത്ത് വേദന എത്തുന്നത്. കഴുത്ത് വേദന അത്ര നിസാരമായി കാണേണ്ട ഒന്നല്ല. ജോലിയുമായി ബന്ധപ്പെട്ടത്, പരുക്കുകൾ മൂലം പേശികൾക്കോ അസ്ഥികൾക്കോ ഉണ്ടായിട്ടുള്ള പൊട്ടലുകൾ, നട്ടെല്ലിലെ ഡിസ്കിന്റെ പ്രശ്നങ്ങൾ, പ്രായാധിക്യത്തിന്റെ ഭാ​ഗമായി ഉണ്ടാകുന്ന തേയ്മാനം എന്നിവയെല്ലാം കഴുത്ത് വേദനയുടെ കാരണങ്ങളാണ്. ജീവിതരീതികളിൽ പാലിക്കേണ്ട ചിട്ടകളും ചില വ്യായാമങ്ങളും ഒരു പരിധിവരെ കഴുത്ത് വേദന അകറ്റാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

കഴുത്തിന് ലഘു വ്യായാമങ്ങൾ നൽകുക...

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരുണ്ട്. അങ്ങനെയുള്ളവർ ജോലികൾക്കിടയിൽ ഓരോ അമണിക്കൂർ കൂടുമ്പോഴും എഴുന്നേറ്റ് നടക്കുകയും കഴുത്തിന് ലഘുവായ വ്യായാമങ്ങൾ നൽകുകയും ചെയ്യാം. എപ്പോഴും നിവർന്നിരിക്കാൻ ശീലിക്കുക, കസേരയിൽ നിവർന്നിരിക്കാൻ സഹായിക്കുന്ന കുഷ്യനുകളോ തലയണകളോ ഉപയോ​ഗിക്കാം. കമ്പ്യൂട്ടർ ഉപയോ​ഗിക്കുമ്പോൾ കണ്ണുകൾ സ്ക്രീനിന് നേരെ വരത്തക്കവണ്ണം മോണിറ്റർ ക്രമീകരിക്കണം.കമ്പ്യൂട്ടർ ദീർനേരം ഉപയോ​ഗിക്കുമ്പോൾ ഇടയ്ക്കിടെ ചെറുവ്യായാമങ്ങൾ ചെയ്യാം.

തലയണ ഉപയോ​ഗിക്കുമ്പോൾ...

 ഉറങ്ങുമ്പോൾ ഉയരം കുറഞ്ഞ തലയണ ഉപയോ​ഗിക്കാം. ദീർഘനേരം മൊബെെലിൽ സംസാരിക്കുമ്പോൾ തല വശങ്ങളിലേക്ക് ചരിച്ച് വയ്ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ചൂടുവെള്ളം നിറച്ച ബാ​ഗ് വേദനയുള്ള ഇടത്ത് വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.

ചൂടുവെള്ളം ഉപയോ​ഗിക്കുക...

കഴുത്തുവേദനയുണ്ടാകുന്ന ആദ്യ അവസ്ഥയിൽ വ്യായാമം ചെയ്യരുത്. ഇത് വേദന കൂടാൻ കാരണമാകും. തണുത്ത വെള്ളത്തിന് പകരം ചെറിയ ചൂടുവെള്ളം കുളിക്കാൻ ഉപയോഗിക്കുക. കഴുത്ത് വേദനയുള്ളവർ ഗോതമ്പ്, വെളുത്തുള്ളി, മല്ലി എന്നിവ ചതച്ചിട്ടു തിളപ്പിച്ച പാൽ ആഹാരത്തിലുൾപ്പെടുത്താം.

വിശ്രമം നൽകാം...

കഴുത്തിനും തോളിനും ആവശ്യമായ വിശ്രമം നൽകുക. വേദന കുറഞ്ഞശേഷം ലഘുവ്യായാമങ്ങൾ കഴുത്തിനു ചെയ്യുക. പകൽ ഉറങ്ങുക, രാത്രി ഉറക്കമിളയ്ക്കുക എന്നീ ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കാം. തൈര്, വറുത്തതും എണ്ണമയവും കൊഴുപ്പുമുള്ള ആഹാരങ്ങൾ എന്നിവ ഉപേക്ഷിക്കണം. കട്ടിയായ വ്യായാമങ്ങൾ, ഇരുചക്രവാഹന സവാരി, ശരിയായ രീതിയിലല്ലാതെ ഇരിക്കുകയും കിടക്കുകയും ചെയ്യുക എന്നിവയെല്ലാം കഴുത്തുവേദനയുള്ളവർ ഒഴിവാക്കേണ്ടതാണ്.