ചില ഭക്ഷണപാനീയങ്ങള്‍ നമ്മളെ വിഷാദത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നുമെല്ലാം കരകയറാന്‍ സഹായിച്ചുകൊണ്ടിരിക്കും. ഇങ്ങനെയൊരു പാനീയത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് നടി നീതു കപൂര്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു പാനീയമാണിത്

മാനസികാരോഗ്യം നമ്മുടെ ആകെ ആരോഗ്യത്തെ വലിയ തോതില്‍ സ്വാധീനിക്കുമെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ മനസിനെ നല്ലരീതിയില്‍ കൊണ്ടുപോകേണ്ടത് ആരോഗ്യത്തിന്റെ അടിസ്ഥാന ആവശ്യമാണ്. വിഷാദരോഗം, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. 

പലപ്പോഴും ജീവിതരീതികളുമായി ബന്ധപ്പെട്ടാണ് ഇത്തരം മാനസികവിഷമതകളെല്ലാം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ജീവിതരീതികളില്‍ തന്നെ വരുത്തുന്ന മാറ്റങ്ങള്‍ ഒരു പരിധി വരെയെങ്കിലും ഇവയെ പ്രതിരോധിക്കാന്‍ നമ്മെ സഹായിക്കും. അത്തരത്തില്‍ പ്രതിരോധത്തിനായി ഏറ്റവും എളുപ്പമുള്ളൊരു വഴിയാണ് ഡയറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍. 

ചില ഭക്ഷണപാനീയങ്ങള്‍ നമ്മളെ വിഷാദത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നുമെല്ലാം കരകയറാന്‍ സഹായിച്ചുകൊണ്ടിരിക്കും. ഇങ്ങനെയൊരു പാനീയത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് നടി നീതു കപൂര്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു പാനീയമാണിത്. 

തക്കോലം എന്നറിയപ്പെടുന്ന സ്‌പൈസും (Star Anise) വഴനയിലയെന്നും കറുവയിലയെന്നുമെല്ലാം അറിയപ്പെടുന്ന സ്‌പൈസും (Bay Leaf) ചേര്‍ത്ത വെള്ളം. ഇത് ഉത്കണ്ഠ അകറ്റാന്‍ ഏറെ സഹായകമാണെന്നാണ് നീതു അവകാശപ്പെടുന്നത്. നേരത്തേ കറുത്ത കസകസ ചേര്‍ത്ത വെള്ളവും ഉത്കണ്ഠ അകറ്റാന്‍ സഹായിക്കുമെന്ന് നീതു ഇന്‍സ്റ്റ സ്റ്റോറിയിലൂടെ പറഞ്ഞിരുന്നു. സമാനമായി ഇന്‍സ്റ്റ സ്റ്റോറി ആയാണ് ഈ ടിപ്പും നീതു പങ്കുവച്ചിരിക്കുന്നത്. 

സാധാരണഗതിയില്‍ മിക്ക വീടുകളിലും കാണാറുള്ള സ്‌പൈസുകളാണ് തക്കോലവും വഴനയിലയുമെല്ലാം. തക്കോലത്തിന് വിഷാദരോഗ ലക്ഷണങ്ങളെ ലഘൂകരിക്കാനും വഴനയിലയ്ക്ക് അതിലടങ്ങിയിരിക്കുന്ന 'ലിനലോള്‍' എന്ന പദാര്‍ത്ഥം കൊണ്ട് ശരീരത്തിലെ 'സ്‌ട്രെസ് ഹോര്‍മോണ്‍' അളവ് കുറയ്ക്കാനും സാധിക്കും. ഇക്കാരണങ്ങളാലാണ് ഇവ രണ്ടും ചേര്‍ത്ത വെള്ളം കുടിക്കുന്നത് ഉത്കണ്ഠ അകറ്റുമെന്ന് പറയുന്നത്. ഏതായാലും നീതു പങ്കുവച്ച ഈ ടിപ്പിന് ഏറെ പേരാണ് ഇപ്പോള്‍ നന്ദി പറയുന്നത്. പലരും ഇത് പരസ്പരവും സോഷ്യല്‍ മീഡിയയിലും പങ്കുവയ്ക്കുന്നുമുണ്ട്.

Also Read:- ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...