ആന്റി ഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. എന്നാൽ അതിൽ ശരീരഭാരം കുറയ്ക്കുകയോ കൊഴുപ്പ് കുറയ്ക്കുകയോ ചെയ്യുന്ന ചേരുവകളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ​ഗവേഷകർ പറയുന്നു. ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളിലും ചൂണ്ടിക്കാട്ടുന്നു. 

അവശ്യ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങൾ നൽകുന്നു. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത് മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ ഗ്രീൻ ടീ സഹായിക്കുന്നു.

ആന്റി ഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. എന്നാൽ അതിൽ ശരീരഭാരം കുറയ്ക്കുകയോ കൊഴുപ്പ് കുറയ്ക്കുകയോ ചെയ്യുന്ന ചേരുവകളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ​ഗവേഷകർ പറയുന്നു. ഉയർന്ന കൊളസ്ട്രോൾ അളവ് ഹൃദയ സംബന്ധമായ അസുഖങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ അറിയപ്പെടുന്ന കാറ്റെച്ചിനുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.

ഗ്രീൻ ടീയിൽ ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് തുടങ്ങിയ വിരുദ്ധ ബാഹ്യാവിഷ്ക്കാര സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ഫൈറ്റോകോൺസ്റ്റിറ്റ്യൂട്ടുകൾ ആന്റിമൈക്രോബയൽ ഏജന്റുമാരായി പ്രവർത്തിക്കുന്നു. വിവിധ അണുബാധകൾക്കെതിരെ പോരാടുന്നതിന് ശരീരത്തെ സഹായിക്കുന്നു.

ഗ്രീൻ ടീ പോളിഫെനോൾസ് സമ്മർദ്ദം കുറയ്ക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും ഫോക്കസ് മെച്ചപ്പെടുത്താനും സഹായിക്കും. ഗ്രീൻ ടീ ഉയർന്ന ആന്റിഓക്‌സിഡന്റിനും ആന്റി-ഏജിംഗ് ഉള്ളടക്കത്തിനും പേരുകേട്ടതാണ്. ഈ ആന്റിഓക്‌സിഡന്റുകൾ ചുളിവുകൾ, സൂര്യാഘാതം തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കാൻ സഹായിക്കും.

ഗ്രീൻ ടീ ഏതൊക്കെ സമയം കുടിക്കാൻ പാടില്ല?

ഒന്ന്...

വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നും വിദ​ഗ്ധർ പറയുന്നു. അത് നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ഗ്യാസ്ട്രിക് ആസിഡ് ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് വയറ്റിലെ അസ്വസ്ഥതകൾക്കും അൾസറിനും കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു.

ഒരു ദിവസം 1-2 കപ്പ് ഗ്രീൻ ടീ കുടിക്കുന്നതാണ് നല്ലത്. ഒരിക്കലും ഗ്രീൻ ടീ അധികം കുടിക്കരുത്. അധിക ഗ്രീൻ ടീ കുടിക്കുന്നത് യഥാർത്ഥത്തിൽ വിഷാംശത്തിന് കാരണമാകാം അല്ലെങ്കിൽ കരളിന് കേടുവരുത്താം. അതിനാൽ രണ്ട് കപ്പ് ​ഗ്രീൻ ടീ കൂടുതൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് 30-45 മിനിറ്റ് മുമ്പോ ശേഷമോ ഗ്രീൻ ടീ കുടിക്കുന്നതാണ് നല്ലത്.

രണ്ട്...

ഭക്ഷണത്തിന് ശേഷം ഒരു കപ്പ് ഗ്രീൻ ടീ കഴിക്കുന്നത് കഴിച്ച ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുമെന്ന് നമ്മൾ കരുതുന്നു. എന്നാൽ ഭക്ഷണത്തിലെ പ്രോട്ടീനുകൾ ശരീരത്തിൽ ദഹിപ്പിക്കപ്പെടാത്തതിനാൽ ഭക്ഷണത്തിന് തൊട്ടുപിന്നാലെ ഗ്രീൻ ടീ കുടിക്കുന്നത് ഈ പ്രക്രിയയെ ദോഷകരമായി ബാധിക്കാം.

മൂന്ന്...

രാത്രി ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് ​ഗ്രീൻ ടീ കുടിക്കാൻ പാടില്ല. കാരണം, ഇത് സമ്മർദ്ദ നില വർദ്ധിപ്പിക്കുമെന്നും ഉറക്കക്കുറവിന് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. 

തെെറോയ്ഡ് നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...