Asianet News MalayalamAsianet News Malayalam

Breast Cancer : ഇക്കാര്യം ചെയ്‌താൽ സ്തനാർബുദ സാധ്യത കുറയ്ക്കാം; പഠനം പറയുന്നത്

സൂര്യപ്രകാശം ഏൽക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. ഫ്രോയിഡൻഹൈം പറഞ്ഞു. 

New research concludes that sunlight reduces the risk of breast cancer
Author
Trivandrum, First Published Jan 16, 2022, 7:18 PM IST

സൂര്യപ്രകാശം സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. യുഎസിലെ ബഫല്ലോ സർവകലാശാലയിലെയും പ്യൂർട്ടോ റിക്കോ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

സൂര്യപ്രകാശത്തിലും സൂര്യപ്രകാശമില്ലാത്ത അവസ്ഥയിലും ചർമ്മത്തിന്റെ പിഗ്മെന്റേഷൻ നിയന്ത്രിക്കുന്ന ഘടകങ്ങളുടെ താരതമ്യ പഠനത്തിനായി ഗവേഷകർ ക്രോമോമീറ്ററുകൾ ഉപയോഗിച്ചു. ചർമ്മത്തിന്റെ പിഗ്മെന്റേഷനിലെ വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് സൂര്യപ്രകാശം എക്സ്പോഷർ ചെയ്യുന്നതിനെക്കുറിച്ചുള്ള പൊതുവായ ആശയം നൽകിയിരിക്കുന്നത്.

ഈ പഠനം ജേണൽ ഓഫ് കാൻസർ എപ്പിഡെമിയോളജി, ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ എന്നി ജേണലിൽ പ്രസിദ്ധീകരിച്ചു. സൂര്യപ്രകാശം ഏൽക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. ഫ്രോയിഡൻഹൈം പറഞ്ഞു.

ഈ ഘട്ടം സൂര്യനിൽ ശരീരത്തിലെ വിറ്റാമിൻ ഡിയുടെ ആന്തരിക ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫ്രോയിഡൻഹൈം വിശദീകരിച്ചു. സൂര്യപ്രകാശം ശരീരത്തിന് പല വിധത്തിൽ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

സൂര്യപ്രകാശം ശരീരത്തിന് പല തരത്തിൽ സഹായകരമാണ്. സൂര്യപ്രകാശത്തിലൂടെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി വേണ്ട അളവിൽ ലഭ്യമാകുന്നു. കൂടാതെ ഇൻഫ്ളമേഷൻ, പൊണ്ണത്തടി എന്നിവ കുറയ്ക്കുന്നതിനും ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് ആയ സിർക്കാഡിയൻ സിസ്റ്റത്തിന്റെ പ്രവർത്തനം നന്നായി നടക്കുന്നതിനും സൂര്യ പ്രകാശം സഹായിക്കുന്നു. 

Read more : ശ്വാസകോശ അര്‍ബുദം; ശ്ര​ദ്ധിക്കാം ഇക്കാര്യങ്ങൾ

Follow Us:
Download App:
  • android
  • ios