രാജ്യത്ത് ക്യാന്‍സര്‍ ബിധിതരുടെ എണ്ണം ദിനംപ്രതി പെരുകുന്ന സാഹചര്യത്തില്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് നടക്കുന്നത്.
രാജ്യത്ത് ക്യാന്‍സര്‍ ബിധിതരുടെ എണ്ണം ദിനംപ്രതി പെരുകുന്ന സാഹചര്യത്തില്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് നടക്കുന്നത്. ക്യാന്‍സര്‍ ബാധിച്ച രോഗിയുടെ രക്തത്തില്‍ നിന്ന് അര്‍ബുദകോശങ്ങള്‍ മാത്രം വേര്‍തിരിച്ചെടുക്കുന്ന പുതിയ ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് യുഎസിലെ ഗവേഷകര്‍. ഈ ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ചതിനുശേഷം അര്‍ബുദകോശങ്ങള്‍ നേരിട്ടു വേര്‍തിരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിക്കിഖാനിലാണ് ഈ പഠനം നടത്തിയത്.
ശരീരത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന രക്തത്തില്‍ ഭൂരിഭാഗം അര്‍ബുദകോശങ്ങള്‍ക്കും അതിജീവിക്കാന്‍ കഴിയില്ല. എന്നാല്‍, രക്തത്തില്‍ ജീവിക്കാന്‍ കഴിയുന്ന അര്‍ബുദകോശങ്ങള്‍ ചേര്‍ന്ന് പുതിയ മുഴകളായി മാറും. ഇവ രോഗബാധയുള്ള മുഴകളേക്കാള്‍ മാരകമാണ്. ഒരൊറ്റ മിനിറ്റിനുള്ളില്‍ ആയിരം അര്‍ബുദകോശങ്ങളെ രക്തത്തിലേക്ക് വിടാന്‍ പുതിയ മുഴകള്‍ക്ക് കഴിയും.
രക്തത്തില്‍ നിന്നു ശേഖരിക്കുന്ന അര്‍ബുദ കോശങ്ങള്‍ക്ക് രോഗിക്കു നല്‍കേണ്ട ചികിത്സാരീതികളെക്കുറിച്ച് മെച്ചപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഉപകരണത്തിനു കഴിയും. ഇതിലെ ചിപ്പുപയോഗിച്ചാണ് അര്‍ബുദകോശങ്ങള്‍ രക്തത്തില്‍നിന്ന് ശേഖരിക്കുന്നത്. ശേഖരിച്ച അര്‍ബുദകോശങ്ങളില്‍നിന്ന് കൂടുതല്‍ സമാനകോശങ്ങളെ ഉത്പാദിപ്പിക്കാന്‍ പുതിയ ഉപകരണമുപയോഗിച്ച് കഴിയും. കരള്‍ ക്യാന്‍സര്‍ കോശങ്ങളെയാണ് രക്തത്തില്‍ നിന്ന് ഗവേഷകര്‍ വേര്‍തിരിച്ചത്.
