Asianet News MalayalamAsianet News Malayalam

'പതിമൂന്നാം വയസില്‍ തിരിച്ചറിഞ്ഞ രോഗം'; നിക്ക് ജൊനാസ്

നിക്കിന്റെ അച്ഛന്‍ കെവിന്‍ ജൊനാസും ഭാര്യ പ്രിയങ്ക ചോപ്രയുമെല്ലാം കുറിപ്പിന് താഴെ കമന്റുകളിലൂടെ സ്‌നേഹമറിയിച്ചിട്ടുണ്ട്. നിക്കിന്റെ ആരാധകരും ഈ തുറന്നുപറച്ചിലിന് കയ്യടി നല്‍കുന്നു

nick jonas shares short note about his battle with diabetes disease
Author
Los Angeles, First Published Nov 17, 2021, 9:17 PM IST

നവംബര്‍ മാസം 'നാഷണല്‍ ഡയബെറ്റിസ് മന്ത്' ( National Diabetes Month ) ആയി ആചരിക്കുന്ന സമയമാണ്. ജീവിതശൈലീരോഗങ്ങളില്‍ ഏറ്റവുമധികം പേര്‍ വലയുന്നൊരു രോഗമാണ് പ്രമേഹം ( Diabetsi Disease ). ആളുകള്‍ക്കിടയില്‍ പ്രമേഹത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനാണ് നവംബര്‍ മാസം ഇത്തരത്തില്‍ 'ഡയബെറ്റിസ് മന്ത്' ആയി ആചരിക്കുന്നത്. 

ഈ ദിവസങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി സ്വന്തം അനുഭവം തുറന്നുപറയുകയാണ് ഗായകനായ നിക്ക് ജൊനാസ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പങ്കാളി കൂടിയാണ് ഇരുപത്തിയൊമ്പതുകാരനായ നിക്ക്. 

തനിക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് ആദ്യമായി പ്രമേഹം ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെടുന്നതെന്ന് നിക്ക് പറയുന്നു. അത്രയും ചെറുപ്രായത്തില്‍ പ്രമേഹം പിടിപെടുകയെന്നത് അപൂര്‍വ്വമാണ്. ടൈപ്പ് -1 പ്രമേഹമാണ് നിക്കിന്.

പ്രമേഹം, നമുക്കറിയാം ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ അതിനെ നിയന്ത്രിച്ചുനിര്‍ത്തുകയല്ലാതെ പരിപൂര്‍ണമായി അതില്‍ നിന്ന് പുറത്തുകടക്കുക സാധ്യമല്ല. കഴിഞ്ഞ 16 വര്‍ഷമായി താന്‍ പ്രമേഹവുമായി പോരാടുകയാണെന്നും നിക്ക് പറയുന്നു. 

'എനിക്ക് പ്രമേഹമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതിന്റെ പതിനാറാം വാര്‍ഷികമാണിന്ന്. എനിക്കന്ന് പതിമൂന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനെന്റെ സഹോദരങ്ങള്‍ക്കൊപ്പം ഷോകള്‍ ചെയ്തുവരികയായിരുന്നു ആ സമയത്ത്. വയറിനെന്തോ അസ്വസ്ഥതയാണ് ആദ്യം തോന്നിയത്. തുടര്‍ന്ന് എനിക്ക് ഡോക്ടറെ കാണണമെന്ന് ഞാന്‍ തന്നെയാണ് അച്ഛനോടും അമ്മയോടും പറഞ്ഞത്...

...ലക്ഷണങ്ങളും മറ്റും പരിശോധിച്ച ശേഷം ഇത് ടൈപ്പ്-1 പ്രമേഹമാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. ഞാന്‍ ശരിക്കും തകര്‍ന്നുപോയി. ആകെ പേടിയായിരുന്നു... ലോകം മുഴുവന്‍ യാത്ര ചെയ്യണമെന്നും നിറയെ മ്യൂസിക് ഷോകള്‍ ചെയ്യണമെന്നുമുള്ള എന്റെ സ്വപ്‌നങ്ങള്‍ക്ക് അന്ത്യമാവുകയാണോ എന്നായിരുന്നു ആദ്യം ചിന്തിച്ചത്. പക്ഷേ എനിക്ക് തോല്‍ക്കുവാന്‍ സാധിക്കുമായിരുന്നില്ല...

...വളരെ മോശപ്പെട്ട സമയത്തിലൂടെ നാം കടന്നുപോകാം. എനിക്കുള്ള ഏറ്റവും വലിയ ഭാഗ്യമെന്തെന്നാല്‍ എന്നെ പിന്തുണക്കാന്‍ എനിക്ക് വലിയൊരു സപ്പോര്‍ട്ടിംഗ് സിസ്റ്റം തന്നെയുണ്ട്...'- നിക്ക് എഴുതുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nick Jonas (@nickjonas)

 

നിക്കിന്റെ അച്ഛന്‍ കെവിന്‍ ജൊനാസും ഭാര്യ പ്രിയങ്ക ചോപ്രയുമെല്ലാം കുറിപ്പിന് താഴെ കമന്റുകളിലൂടെ സ്‌നേഹമറിയിച്ചിട്ടുണ്ട്. നിക്കിന്റെ ആരാധകരും ഈ തുറന്നുപറച്ചിലിന് കയ്യടി നല്‍കുന്നു. നേരത്തേ മറ്റൊരു അഭിമുഖത്തിലും പ്രമേഹം പിടിപെട്ട സമയത്തെ കുറിച്ച് നിക്ക് പങ്കിട്ടിരുന്നു. 

ഇക്കാര്യത്തില്‍ തന്നെ ഏറെ പിന്തുണയ്ക്കുന്നത് ഭാര്യ പ്രിയങ്കയാണെന്നും അതുപോലൊരു കൂട്ട് ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും നിക്ക് പറഞ്ഞിരുന്നു.

Also Read:- പ്രമേഹം ഗർഭധാരണത്തിനുള്ള സാധ്യതകളെ തടസ്സപ്പെടുത്തുമോ? ഡോക്ടർ പറയുന്നത്...

Follow Us:
Download App:
  • android
  • ios