Asianet News MalayalamAsianet News Malayalam

സാമൂഹിക പ്രതിരോധം ഇപ്പോഴും എത്രയോ ദൂരെയെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ്

' കൊവിഡ് പടർന്നുപിടിച്ച ചില രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ കണ്ടത് ജനസംഖ്യയുടെ 5 - 10 ശതമാനത്തിന് മാത്രമേ രോഗപ്രതിരോധത്തിന് ആവശ്യമായ ആന്റിബോഡി ഉള്ളൂ എന്നാണ്...' -  ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂഎച്ച്‌ഒ) ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

No Covid 19 herd immunity yet, says WHO chief scientist Soumya Swaminathan
Author
Delhi, First Published Jul 25, 2020, 10:05 AM IST

സാമൂഹിക പ്രതിരോധം (herd immunity) ഇപ്പോഴും എത്രയോ ദൂരെയെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂഎച്ച്‌ഒ) ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. കൊറോണ വെെറസിനെതിരെ ജനങ്ങളിൽ ആർജിത രോഗപ്രതിരോധശേഷിയുണ്ടാകാൻ സമയമെടുക്കുമെന്നും അവർ പറഞ്ഞു.

ജനസംഖ്യയുടെ 50 മുതൽ 60 ശതമാനം വരെ ആളുകൾ രോഗപ്രതിരോധശേഷി നേടിയെങ്കിൽ മാത്രമേ കൊവിഡ് വ്യാപനം തടയാൻ സാധിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു. ജനീവയിൽ വെള്ളിയാഴ്ച ഡബ്ല്യു.എച്ച്.ഒ.യുടെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

' വാക്സിനേഷനിലൂടെയാണ് സമൂഹ പ്രതിരോധശേഷി സാധാരണനിലയിൽ ആർജ്ജിക്കുക. കൊവിഡ് പടർന്നുപിടിച്ച ചില രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ കണ്ടത് ജനസംഖ്യയുടെ 5 - 10 ശതമാനത്തിന് മാത്രമേ രോഗപ്രതിരോധത്തിന് ആവശ്യമായ ആന്റിബോഡി ഉള്ളൂ എന്നാണ്..' - സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

ബ്രിട്ടണിൽ കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ സമൂഹ പ്രതിരോധത്തിലൂടെ മറികടക്കാമെന്ന്‌ ആശയം വന്നിരുന്നു. എന്നാലിത്‌ വാക്‌സിനിലൂടെ തന്നെ നേടി എടുക്കുന്നതാണ് സുരക്ഷിതമെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു‌‌.

കൊവിഡിനെ തടയുന്നതിനുള്ള വാക്സിനുകളുടെ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ലോകത്തെമ്പാടുമായി 200 റോളം കൊവിഡ് വാക്സിൻ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. 50 ശതമാനമെങ്കിലും ഫലപ്രാപ്തിയുണ്ടെങ്കിൽ മാത്രമേ വാക്സിൻ വിജയിച്ചതായി കണക്കാക്കാൻ സാധിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു.

പ്രശസ്ത പീഡിയാട്രീഷനും ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യ സ്വാമിനാഥന്‍ ഹരിത വിപ്ലവത്തിന്‍റെ ഉപജ്ഞാതാവായ ഡോ. എം.എസ് സ്വാമിനാഥന്‍റെ മകളാണ്.

എന്താണ് ഹെർഡ്‌ ഇമ്മ്യൂണിറ്റി  (herd immunity)...?

ഒരു സമൂഹത്തിലെ വലിയ ജനവിഭാഗം (60% മുതൽ 70%) രോഗകാരിയായ വൈറസിനോ ബാക്ടീരിയയ്‌ക്കോ എതിരെ വാക്സിനേഷൻ വഴിയോ മുൻപ് രോഗം വന്ന് ഭേദമായത് വഴിയോ രോഗപ്രതിരോധശേഷി നേടുകയും അതുവഴി സമൂഹത്തിൽ തുടർ രോഗവ്യാപനം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നതിനെയാണ് 'സാമൂഹിക പ്രതിരോധം' അഥവാ 'ഹെർഡ്‌ ഇമ്മ്യൂണിറ്റി' എന്ന് പറയുന്നത്. 

2021ന് മുന്‍പ് കൊവിഡ് വാക്സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന...


 

Follow Us:
Download App:
  • android
  • ios