കൊവിഡ് രോഗികളുടെ ഐസിയുവിനകത്ത് നൃത്തച്ചുവടുകളുമായി എത്തിയ നഴ്സുമാരുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

കൊവിഡ് കാലത്ത് ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ ഒരുകൂട്ടര്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ്. എന്നാല്‍ ഇത്തരം സമ്മർദ്ദങ്ങള്‍ക്കിടയിലും കൊവിഡ് രോഗികൾക്ക് കരുത്തും സന്തോഷവും പകരാനായി നൃത്തം ചെയ്യുന്ന നിരവധി ഡോക്ടര്‍മാരുടെ ദൃശ്യങ്ങള്‍ നാം കണ്ടതാണ്. 

അക്കൂട്ടത്തിലിതാ മറ്റൊരു വീഡിയോ കൂടി ശ്രദ്ധ നേടുകയാണ്. കൊവിഡ് രോഗികളുടെ ഐസിയുവിനകത്ത് നൃത്തച്ചുവടുകളുമായി എത്തിയ നഴ്സുമാരുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഒഡീഷയിലെ സമ്പാൽപൂരിൽനിന്നുള്ളതാണ് ഈ ദൃശ്യം. 

കൊവിഡ് ബാധിതരെ പാർപ്പിച്ച വിംസാർ ആശുപത്രിയിലെ നഴ്‌സുമാരാണ് നൃത്തച്ചുവടുകളുമായി രോഗികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ശ്രമിക്കുന്നത്. കൊവിഡ് രോഗികളില്‍ ഗുരുതരാവസ്ഥയിലുള്ളവരെ പ്രവേശിപ്പിച്ച ഐസിയുവിനകത്താണ് നഴ്സുമാര്‍ നൃത്തം ചെയ്തത്. പല സമയങ്ങളിലായി ഇവിടെയെത്തുന്ന നഴ്‌സുമാർ പാട്ടുവച്ചാണ് നൃത്തം ചെയ്യുന്നത്. നഴ്‌സുമാർക്കൊപ്പം താളംപിടിക്കുന്ന രോഗികളെയും വീഡിയോയിൽ കാണാം. 

Scroll to load tweet…

ഇന്ത്യടുഡേ ഉള്‍പ്പടെയുള്ള ദേശീയ മുഖ്യധാര മാധ്യമങ്ങൾ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡിന് എതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ തന്നെ നൃത്തം മനസ്സിന് സന്തോഷം മാത്രമല്ല പ്രതീക്ഷ കൂടി നല്‍കുകയാണ് ചെയ്യുന്നത് എന്നാണ് സൈബര്‍ ലോകത്തിന്‍റെ പ്രതികരണം. 

Also Read: സല്‍മാന്‍ ഖാന്‍റെ ഗാനത്തിന് ചുവടുവച്ച് ഡോക്ടര്‍മാര്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona