ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍റെ സീതി മാര്‍ എന്ന പുത്തന്‍ ഗാനത്തിനാണ് ഇവിടെ ഡോക്ടര്‍മാര്‍ ചുവടുവച്ചത്.  

വർധിച്ചു വരുന്ന കൊവിഡ്19 കേസുകൾ മൂലം രാജ്യത്തെ ആരോഗ്യ മേഖല വളരെയേറെ സമ്മർദ്ദം അനുഭവിക്കുന്ന സമയമാണിത്. ഇതിനിടെയാണ് കൊവിഡ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഡാന്‍സുമായി ഒരു കൂട്ടം ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. 

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അതിജീവനത്തിന്‍റെ സന്ദേശം നൃത്തത്തിലൂടെ അവതരിപ്പിക്കുക എന്നതാണ് ഈ ഡോക്ടര്‍മാരുടെ ലക്ഷ്യം. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍റെ 'സീട്ടി മാർ' എന്ന പുത്തന്‍ ഗാനത്തിനാണ് ഇവിടെ ഡോക്ടര്‍മാര്‍ ചുവടുവച്ചത്. ആശുപത്രിയുടെ പശ്ചാത്തലത്തില്‍ മാസ്ക് ധരിച്ചാണ് ഡോക്ടര്‍മാര്‍ നൃത്തം ചെയ്തത്.

View post on Instagram


ആശുപത്രി വരാന്തയിൽ സ്വയംമറന്ന് ചുവടുവയ്ക്കുന്ന ഡോക്ടർമാരുടെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വൈറലായത്. ആവേശത്തോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ സൽമാന്റെ നായികയായ ദിഷാ പഠാണിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'യഥാർഥ താരങ്ങൾ' എന്നു പറഞ്ഞാണ് ദിഷ വീഡിയോ പങ്കുവച്ചത്. ഇതിനുമുമ്പും കൊവിഡ് വ്യാപനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ വ്യത്യസ്തമായ ഡാന്‍സുമായി ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. 

Also Read: കൊവിഡ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഡാന്‍സ് ചെയ്ത് ഡോക്ടര്‍, വീഡിയോ ഏറ്റെടുത്ത് ട്വിറ്റര്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona