Asianet News MalayalamAsianet News Malayalam

65 വയസ് കഴിഞ്ഞവരാണോ? എങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

ആഹാരത്തിൽ മിതത്വം പാലിക്കുകയും ശരീരത്തെ സംരക്ഷിക്കുന്ന, പോഷകങ്ങൾ കൂടുതലുള്ള ആഹാരം കഴിക്കുകയും ചെയ്യേണ്ട കാലമാണ് വാർധക്യം. പ്രായമായവരിൽ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദനത്തിൽ 30 ശതമാനം കുറവുണ്ടാകുന്നു. ഇതു ദഹനപ്രക്രിയയെ ബാധിക്കുന്നു.

nutrition needs when youre over 65
Author
First Published Oct 1, 2022, 5:00 PM IST

പ്രായമാവുക എന്നത് അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. വിഷാദം ഉൾപ്പടെയുള്ള മാനിസകാരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ഭദ്രതയില്ലാത്ത സാമൂഹിക സാഹചര്യങ്ങളുമാണ് മറ്റു രോഗങ്ങൾക്കൊപ്പം വാർധക്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ.  

ആഹാരത്തിൽ മിതത്വം പാലിക്കുകയും ശരീരത്തെ സംരക്ഷിക്കുന്ന, പോഷകങ്ങൾ കൂടുതലുള്ള ആഹാരം കഴിക്കുകയും ചെയ്യേണ്ട കാലമാണ് വാർധക്യം. പ്രായമായവരിൽ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദനത്തിൽ 30 ശതമാനം കുറവുണ്ടാകുന്നു. ഇതു ദഹനപ്രക്രിയയെ ബാധിക്കുന്നു.

പ്രായമാകുമ്പോൾ ആഹാരത്തിന്റെ രുചിയിലും ഗന്ധത്തിലും കുറവ് അനുഭവപ്പെടുന്നു. ഉപ്പുരസവും മധുരവും ആസ്വദിക്കാനുള്ള കഴിവ് വളരെ കുറയുന്നതായും കാണുന്നു. പ്രായമായവർക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

1.  ധാരാളം വർണ്ണാഭമായ പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ,ധാന്യങ്ങൾ എന്നിവ നൽകാൻ ശ്രമിക്കുക. അണ്ടിപ്പരിപ്പ്, പയറുവർഗങ്ങൾ, കിഴങ്ങ് എന്നിവ ഗ്യാസ് ഉണ്ടാക്കുന്നതിനാൽ മിതമായി മാത്രം ഉപയോഗിക്കുക

2. അമിത കൊഴുപ്പും മധുരവും നെയ്യും എണ്ണയും ഉപേക്ഷിക്കുക. അവ ദഹനക്കേടുണ്ടാക്കാം. പ്രത്യേകിച്ചു പ്രമേഹം ഉള്ളവർ. ശീതളപാനീയങ്ങൾ, കാപ്പി, പഞ്ചസാര, മസാലകൾ ഇവയുടെ ഉപയോഗം മിതമാക്കണം.

3. അച്ചാർ, പപ്പടം, ഉണക്കമീൻ എന്നിങ്ങനെ ഉപ്പു ധാരാളമുള്ളവ കുറയ്ക്കണം. കാലറി മാത്രമടങ്ങിയ ബ്രഡ്, കേക്ക്, മധുരപലഹാരങ്ങൾ എന്നിവ തടി വർധിപ്പിക്കാം.

4. ദിവസവും ധാരാളം വെള്ളം നൽകുക. കുറഞ്ഞത് 8 എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും നൽകുക.

5. ∙ ആഹാരം കഴിഞ്ഞ് 15 മിനുട്ട് നടക്കുക. ഉടനെ കിടക്കരുത്. 

6. നാരുകൂടിയ ഭക്ഷണവും കൂടുതൽ വെള്ളവും കഴിച്ചാൽ മലബന്ധം മാറ്റാം. ∙രോഗത്തിനനുസരിച്ച് ആഹാരനിയന്ത്രണം പാലിക്കുക. 

7. മധുരപലഹാരങ്ങൾ, പഞ്ചസാര ചേർത്ത ശീതളപാനീയങ്ങൾ, ഫ്രൂട്ട് ഡ്രിങ്ക്‌സ് എന്നിവ പോലുള്ള പഞ്ചസാര ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും പരിമിതപ്പെടുത്തുക.

'അവ​ഗണിക്കാതിരിക്കുക, ചേര്‍ത്ത് നിര്‍ത്താം' ; ഇന്ന് ലോക വയോജന ദിനം

 

Follow Us:
Download App:
  • android
  • ios