Cognitive Behaviour Therapy എന്ന മനഃശാസ്ത്ര ചികിൽസയുടെ ടെൻഷൻ നിയന്ത്രിക്കാനും, ചിന്തകളെ മാറ്റിയെടുക്കാനും കഴിയും. Obsessive thoughts പല രീതിയിൽ ആളുകൾക്ക് അനുഭവപ്പെടാം. ചില ആളുകളിൽ സംസാരിക്കുമ്പോൾ മോശം വാക്കുകൾ ഉപയോഗിച്ചു പോകുമോ എന്ന അമിതഭയമായിരിക്കാം. 

28 വയസുള്ള പെൺകുട്ടി . അവളുടെ രണ്ടു വയസുള്ള കുട്ടിക്കൊപ്പം സമയം ചിലവഴിക്കാൻ അവൾ ജോലി
ഉപേക്ഷിക്കാം എന്ന് തീരുമാനിച്ചു. അവളുടെ അമ്മയും കുറച്ചു നാളായി അവൾക്കൊപ്പം ഉണ്ടായിരുന്നു. നാട്ടിൽ
ചില ആവശ്യങ്ങൾ വന്നതിനാൽ അമ്മ നാട്ടിലേക്കു പോയി . ഭർത്താവ് ജോലി ആവശ്യങ്ങൾക്കായി ഒരാഴ്ച
വീട്ടിൽനിന്നും മാറി നിൽക്കേണ്ടി വന്നു . ഒരാഴ്ച്ച അവളും കുട്ടിയും മാത്രമായി ഫ്ലാറ്റിൽ. 

ഒറ്റയ്ക്കു നിൽക്കാം , ഒരാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ, അടുത്ത ഫ്ലാറ്റുകളിൽ സുഹൃത്തുക്കളും താമസിക്കുന്നുണ്ട്. കുഴപ്പം ഒന്നുമി ല്ല എന്ന് അവൾ തന്നെയാണ് പറഞ്ഞത്. ആദ്യ ദിവസം അവൾ നന്നായി ഉറങ്ങി. പക്ഷേ ഒറ്റയ്ക്കാണ് എന്നത് അവളുടെ ഉറക്കത്തെ ചെറിയ അളവിൽ ബാധിച്ചു തുടങ്ങി. രണ്ടാമത്തെ ദിവസം പെട്ടെന്നൊരു നിമിഷം വല്ലാത്ത ഒരു പേടി അവളുടെ മനസ്സിലേക്ക് വന്നു.

“എന്റെ കുഞ്ഞിനെ ഞാൻ കൊന്നു കളയുമോ ”എന്ന ഒരു ചിന്തയും കഠിനമായ ഭയവുമായിരുന്നു അവൾക്കപ്പോ ൾ ഉണ്ടായത്. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ചെറിയ കാര്യ ങ്ങൾക്ക് ടെ ൻഷൻ ഉണ്ടാവുന്ന രീതി അവർക്കുണ്ടായിരുന്നു . പക്ഷേ പിന്നീട് അങ്ങോട്ട് പഠിത്തത്തിലും ജോലിയിലും ഒക്കെ ബിസിയായി അതങ്ങനെ വലിയ അളവിൽ അവളെ ബാധിച്ചിട്ടില്ല.

ടെൻഷൻ കാരണം അവൾക്ക് അന്ന് ശരിയായി ഉറങ്ങാൻ സാധിച്ചില്ല. അവൾ ഞെട്ടി എഴുനേറ്റു . എങ്ങനെ
പറയണം എന്ന് അറിയാൻ കഴിയാത്ത ഒരവസ്ഥ. മരിക്കാൻ പോവുകയാണോ എന്ന് തോന്നിപോയി . അടുത്ത്
കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഉപദ്രവിക്കുമോ എന്ന അങ്ങേയറ്റം ഭീതി തോന്നി പ്പോകുന്ന ചിന്ത വീണ്ടും
അവളുടെ മനസ്സിലേക്ക് കയറി വന്നു. വല്ലാത്ത ഭയവും ശരീരമാകെ വിറയ്ക്കും പോലെ . അവൾ വേഗം ഓടി കുഞ്ഞിന്റെ അടുത്ത് നിന്നും മാറി അടുത്ത മുറിയിലേക്ക് ഓടി . അടുത്ത ഫ്ലാറ്റിൽ താമസി ക്കുന്ന ഫ്രണ്ടിനെ ഫോൺ ചെയ്യാം എന്നു ചിന്തിച്ചുവെങ്കിലും ആ ഭയത്തിൽ അവൾക്ക് അതിനൊന്നും കഴിഞ്ഞില്ല.

ഏകദേശം അടുത്ത പതിനഞ്ചു മിനിറ്റോളം തീവ്രമായ ഭയം അവളെ അലട്ടി . പിന്നീട് പതിയെ ടെൻഷൻ കുറഞ്ഞു വന്നു. ആ സമയം അവൾ അവളുടെ ഫ്രിൻഡിനെ ഫോണിൽ വിളിച്ചു വേഗം വരാമോ എന്ന് ചോദി ച്ചു. അവർ വന്നതിനുശേഷം കുട്ടിയെ വേഗം അവളുടെ അടുത്തു നിന്നും മാറ്റണം കുട്ടിയെ എന്തെങ്കിലും ചെയ്തു പോകുമോ എന്ന പേടിയാണ് എന്ന കാര്യം അവരോടു പറഞ്ഞു. സ്വന്തം കുഞ്ഞിനെ കൊല്ലണം എന്ന് ചിന്തിച്ചുപോയതി ന്റെ വലി യകുറ്റബോധം അവളുടെ മനസ്സിനെ വല്ലാതെ തളർത്തി. അവളുടെ ടെൻഷൻ കണ്ട് അവർ അവളെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു .

ഹോസ്പിറ്റലിൽ എത്തിയതിനു ശേഷം അവൾക്കു തോന്നിയ വലിയ ടെൻഷൻ പാനിക്ക് അറ്റാക്ക് ആയിരുന്നു എന്ന് ഡോക്ടർ പറഞ്ഞു മനസ്സിലാക്കി. കുഞ്ഞിനെ ഉപദ്രവിക്കുമോ എന്ന തോന്നൽ ടെൻഷൻ കാരണം ഉണ്ടാവുന്ന obsessive thoughts ആണെന്നും ഇവയെല്ലാം സൈക്കോളജിസ്‌റ്റിന്റെ സഹായത്തോടെ മാറ്റിയെടുക്കാൻ കഴിയുമെന്നും മനസ്സിലാക്കി.

Cognitive Behaviour Therapy എന്ന മനഃശാസ്ത്ര ചികിൽസയുടെ ടെൻഷൻ നിയന്ത്രിക്കാനും, ചിന്തകളെമാറ്റിയെടുക്കാനും കഴിയും. Obsessive thoughts പല രീതിയിൽ ആളുകൾക്ക് അനുഭവപ്പെടാം. ചില ആളുകളി ൽ സംസാരിക്കുമ്പോൾ മോശം വാക്കുകൾ ഉപയോഗിച്ചു പോകുമോ എന്ന അമിതഭയമായിരിക്കാം. ഇത്തരം ഭയങ്ങൾ നിത്യ ജീവിതത്തെ വളരെ അധികം ബാധിക്കും എന്നതിനാൽ ടെൻഷൻ കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്. ടെൻഷൻ കുറയുമ്പോൾ ചിന്തകളും പതിയെ ഇല്ലാതെയാകുന്നതായി മനസ്സിലാക്കാൻ കഴിയും.

എഴുതിയത്:
പ്രിയ വർഗീ സ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജി സ്റ്റ്
ബ്രീത്ത് മൈൻഡ് കെയർ
Near TMM Hospital, തിരുവല്ല
For appointments call: 8281933323
Online/ Telephone consultation available

രക്ഷിതാക്കളെ ഒന്ന് ശ്രദ്ധിക്കൂ, കുട്ടികളിൽ ഈ ല​ക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്...