Asianet News MalayalamAsianet News Malayalam

‌ദിവസവും അൽപം ഒലീവ് ഓയിൽ മുഖത്ത് പുരട്ടൂ, ​ഗുണങ്ങൾ പലതാണ്

മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഒലീവ് ഓയിൽ പുരട്ടുന്നത് ​ഏറെ നല്ലതാണെന്ന് ഡെർമറ്റോളജിസ്റ്റ് പോൾ ലോറൻക് പറയുന്നത്. 

olive oil good for face and healthy skin
Author
Trivandrum, First Published Feb 8, 2020, 2:57 PM IST

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഒലീവ് ഓയിൽ. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയിൽ മുഖത്തു പുരട്ടി മസാജ് ചെയ്താൽ നിരവധി ​ഗുണങ്ങളുണ്ട്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഒലീവ് ഓയിൽ പുരട്ടുന്നത് ​ഏറെ നല്ലതാണെന്ന് ഡെർമറ്റോളജിസ്റ്റ് പോൾ ലോറൻക് പറയുന്നത്.

ചര്‍മ്മസംരക്ഷണം മാത്രമല്ല അലര്‍ജി എക്‌സിമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇത്. മുഖത്ത് ഒലീവ് ഓയിൽ പുരട്ടിയാലുള്ള ​ഗുണങ്ങളെ കുറിച്ചറിയാം...  

ഒന്ന്...
 
മുഖത്തെ ബ്ലാക് ഹെഡ്‌സിനുള്ള പ്രധാനപ്പെട്ടൊരു പരിഹാരമാണിത്. ദിവസവും മുഖത്ത് ഒലീവ് ഓയിൽ പുരട്ടിയ ശേഷം ആവി പിടിക്കുന്നത് ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ബ്ലാക് ഹെഡ്‌സ് ഒഴിവാക്കാന്‍ ഇതു സഹായിക്കുകയും ചെയ്യുന്നു. മുഖത്തെ അഴുക്കു നീക്കാന്‍ ഇത് നല്ലൊരു വഴിയാണ്.

രണ്ട്...

വരണ്ട ചര്‍മം അകറ്റുന്നതിന് മികച്ചൊരു പ്രതിവിധിയാണ് ഇത്. വരണ്ട ചര്‍മമുള്ളവര്‍ ദിവസവും മുഖത്തു പുരട്ടുന്നതു നല്ലതാണ്. മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള പ്രധാനപ്പെട്ട വഴി കൂടിയാണിത്.

മൂന്ന്...

മുഖത്തു തിളക്കവും മിനുക്കവും നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു വഴിയാണിത്. ഇതിലെ പോഷകങ്ങളും വൈറ്റമിനുകളുമെല്ലാമാണ് ഈ പ്രയോജനം നല്‍കുന്നത്. ദിവസവും ഇതു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതില്‍ തേനോ നാരങ്ങാനീരോ ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും.

നാല്....

മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. ഇത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. മുഖത്ത് ഒലീവ് ഓയിലും നാരങ്ങാനീരും ചേര്‍ത്തു പുരട്ടുന്നത് നല്ല ഫലം നല്‍കും.

അഞ്ച്....

ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍  നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മകോശങ്ങളിലേയ്ക്ക് ഇറങ്ങി ചര്‍മത്തിന് നിറം നല്‍കുന്നു. 

ആറ്...

ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒലീവ് ഓയില്‍  മുഖത്തു പുരട്ടുന്നത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്. ഇതില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു പുരട്ടുന്നത് കറുപ്പ് അകറ്റാൻ സഹായിക്കുന്നു. 
 

Follow Us:
Download App:
  • android
  • ios