ഇന്ത്യയില്‍ നാലിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്ന വെളിപ്പെടുത്തലുമായി സ്വകാര്യ ലാബോറട്ടറി തലവന്‍. പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. എ. വേലുമണി ഇന്ത്യയിലുടനീളം നടത്തിയ 270000ത്തോളം ആന്റിബോഡി പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്.

പരിശോധനയില്‍ ശരാശരി 26 ശതമാനം ആളുകളിലും ആന്റിബോഡികളുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയതായി ഡോ. വേലുമണി പറഞ്ഞു. അവര്‍ ഇതിനകം തന്നെ കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞതായാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ' ഇത് തങ്ങള്‍ ഉദ്ദേശിച്ചതിലും ഉയര്‍ന്ന ശതമാനമാണ്. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പ്രായക്കാരിലും ആന്റിബോഡികളുടെ സാന്നിധ്യം പ്രകടമാണ്...' - ഡോ. വേലുമണി പറയുന്നു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിപോലുള്ള സ്ഥലങ്ങളില്‍ 57 ശതമാനം പേരിലും കൊറോണ വൈറസ് സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനത്തോളം പേരിലും ആന്റിബോഡികളുടെ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ കൂടുതല്‍ ക്യാന്‍സര്‍ രോഗികള്‍?