Asianet News MalayalamAsianet News Malayalam

അണ്ഡാശയ അർബുദം തുടക്കത്തിൽ തന്നെ തിരിച്ചറിയാം ; ഈ നാല് ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് ​ഗവേഷകർ

അണ്ഡാശയ അര്‍ബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട നാല് ലക്ഷണങ്ങളെ കുറിച്ചാണ് ക്വീൻസ്ലാൻഡ് ബ്രിസ്ബേൻ സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നത്.

ovarian cancer can be detected early researchers should watch out for these four symptoms
Author
First Published Aug 17, 2024, 2:20 PM IST | Last Updated Aug 17, 2024, 2:37 PM IST

അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം (Ovarian cancer). കോശങ്ങൾ വേഗത്തിൽ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. അണ്ഡാശയ അർബുദം നേരത്തെ കണ്ടുപിടിക്കാൻ ഏറെ പ്രയാസമുള്ള കാര്യമാണ്. പലപ്പോഴും അത് ​ഗുരുതരമാവുകയും ചികിത്സിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യുമ്പോൾ മാത്രമേ തിരിച്ചറിയൂ. എന്നാൽ, നാല് ലക്ഷണങ്ങളിലൂടെ അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുമെന്ന് പുതിയ പഠനം പറയുന്നു.  

രോ​ഗം നേരത്തെ കണ്ടെത്തുന്നത് അതിജീവന സാധ്യത കൂട്ടുന്നു. രോ​ഗം ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച ശേഷമാകും ചികിത്സയ്ക്ക് എത്തുന്നത്. അത്തരം സന്ദർഭങ്ങളിൽ, അതിജീവന നിരക്ക് ഗണ്യമായി കുറയുന്നു.

രോ​ഗലക്ഷണങ്ങൾ അവ്യക്തവും മറ്റ് രോ​ഗ ലക്ഷണങ്ങൾക്ക് സാമാനമായ ലക്ഷണങ്ങളാണെന്നതുമാണ് പലപ്പോഴും അണ്ഡാശയ അർബുദത്തെ തിരിച്ചറിയാൽ വൈകുന്നത്. അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തിൽ തന്നെ രോ​ഗനിർണയം നടത്തുന്നത് രോ​ഗമുക്തിക്കുള്ള സാധ്യത 92 ശതമാനമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

അണ്ഡാശയ അർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട നാല് ലക്ഷണങ്ങളെ കുറിച്ചാണ് ക്വീൻസ്ലാൻഡ് ബ്രിസ്ബേൻ സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നത്.

വയറു വീർക്കുക, ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നൽ, വയറു വേദന ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. നാല് ലക്ഷണങ്ങളിൽ ഒന്നെങ്കിലും സ്ഥിരമായി അല്ലെങ്കിൽ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്ത 1,741 സ്ത്രീകളെ രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധിക്കുകയും അവരിൽ കാൻസർ ആൻ്റിജൻ 125 (CA125) അളക്കുന്ന ഒരു രക്തപരിശോധന നടത്തി. 

CA125 ലെവൽ കൂടുതൽ കണ്ടെത്തിയവരിൽ അൾട്രാസൗണ്ട് ചെയ്തു. രോഗലക്ഷണങ്ങളില്ലാത്തവരിൽ പൊതുവായ സ്ക്രീനിങ്ങിനെക്കാൾ അണ്ഡാശയ അർബുദം കണ്ടെത്തുന്നതിൽ ഈ പ്രക്രിയ മികച്ചതാണെന്ന് ​ഗവേഷകർ പറയുന്നു.

ദിവസവും വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

 

Latest Videos
Follow Us:
Download App:
  • android
  • ios