അമിതവണ്ണത്തിന് ശുക്ലത്തിന്റെ ഗുണനിലവാരവുമായി ബന്ധമുള്ളതായി പുതിയ പഠനം വ്യക്തമാക്കുന്നു. അമിതവണ്ണമുള്ള പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കുറയാനുള്ള സാധ്യത ഏറെയാണെന്ന് ​ഗവേഷകർ പറയുന്നു. 

റോവിറ ഐ വിർജിലി സർവകലാശാലയിലെ 'ഹ്യൂമൻ ന്യൂട്രീഷൻ യൂണിറ്റിലെ' ഗവേഷകരും 'യൂട്ടാ യൂണിവേഴ്‌സിറ്റി' യിലെ ​ഗവേഷകരും 'നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് കോർഡോബ' യിലെ ​ഗവേഷകരും സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

അമിതവണ്ണം  ബീജങ്ങളുടെ എണ്ണക്കുറവിന് കാരണമാകുന്നതായി മുമ്പ് നടത്തിയ ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം നില നിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ഒരു പരിധി വിട്ട് ശരീരഭാരം കുറയുന്നതും ബീജങ്ങളുടെ എണ്ണത്തെ ബാധിക്കാമെന്നും ​ഗവേഷകർ പറയുന്നു. 

പ്രത്യുൽപാദന ആരോഗ്യത്തെ ദോഷകരമായി ബാധിക്കാതിരിക്കാൻ അമിതവണ്ണം ചെറുപ്രായത്തിൽ തന്നെ നിയന്ത്രിക്കണമെന്ന് ​ഗവേഷകൻ ആൽബർട്ട് സലാസ് പറയുന്നു. അമിതവണ്ണമുള്ള വ്യക്തികളിൽ പ്രത്യുത്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനായി ഭാരം കുറയ്ക്കുന്നതിന്റെ‌ ഗുണങ്ങൾ വ്യക്തമാക്കുന്ന അധിക പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

'ഒബിസിറ്റി റിവ്യൂസ്' എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് പുകവലി ഉപേക്ഷിക്കുക എന്നത് വളരെ പ്രധാനമാണെന്നും ​പഠനത്തിൽ വ്യക്തമാക്കുന്നു.

' പുരുഷന്മാരിലെ അമിതവണ്ണം ബീജത്തിന്റെ ഗുണമേന്മയെ ബാധിക്കുമോ എന്നുള്ളത് വർഷങ്ങളായി ചർച്ച ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. ബീജങ്ങളുടെ എണ്ണവും, മുന്നോട്ട് ചലിക്കാനുള്ള അവയുടെ  ശേഷിയും അമിതവണ്ണമുള്ള പുരുഷന്മാരിൽ കുറയുന്നതായി പല പഠനങ്ങളും തെളിയിക്കുന്നു. അതു കൂടാതെ, ഇവരിൽ കണ്ടുവരുന്ന ഹോർമോൺ വ്യതിയാനങ്ങൾ, പുരുഷന്റെ ലൈംഗികശേഷിയെയും ബാധിച്ചേക്കാം എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ, നല്ല ഭക്ഷണരീതി, മുടങ്ങാതെയുള്ള വ്യായാമം എന്നിവ സ്ത്രീവന്ധ്യതയുടെ മാത്രമല്ല, പുരുഷന്മാരുടെ ചികിത്സയുടെയും ഭാഗമാക്കേണ്ടിയിരിക്കുന്നു...' - കണ്ണൂരിലെ ARMC IVF ഫെർട്ടിലിറ്റി സെന്ററിലെ ഗൈനക്കോളജിസ്റ്റും വന്ധ്യതാ സ്പെഷ്യലിസ്റ്റുമായ ​ഡോ. ഷെെജസ് നായർ  പറഞ്ഞു.
 

 

ഇന്ത്യയുടെ കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ഭുവനേശ്വറില്‍ ആരംഭിച്ചു...