ലോക്ഡൗൺ സമയം അധികം പേരും വീടുകളിൽ തന്നെയാണ്. ലോക്ഡൗൺ കാലം ഒരു സമ്മർദ്ദകാലം കൂടിയാണ് പലർക്കും. പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം. ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നത് കൊണ്ട് തന്നെ പകലുറക്കം പലരുടെയും പ്രശ്നമാണ്. പകലുറക്കം പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ഈ ലോക്ഡൗൺ സമയത്ത് പകലുറക്കം ഒഴിവാക്കണമെന്നാണ് പ്രമുഖ സെെക്കോളജിസ്റ്റും മാന്ധ്യൻ കെയറിന്റെ( വെൽനെസ്‌ സെന്റർ )സ്ഥാപകയുമായ സാക്ഷി മാന്ധ്യൻ പറയുന്നു. 

ഉത്കണ്ഠ...

'' ലോക്ഡൗൺ കാലത്ത് പലരും ഉത്കണ്ഠാകുലരാണ്. ലോക്ഡൗണിനെക്കുറിച്ചും കൊറോണ വെെറസ് അണുബാധയെക്കുറിച്ചും നിരവധി സംശയങ്ങളും ആശങ്കകളും പലരുടെയും മനസിലുണ്ട്. ഈ ഉത്കണ്ഠ ചില സമയങ്ങളിൽ അവരെ സമാധാനപരമായി ഉറങ്ങാൻ അനുവദിക്കുന്നില്ല, ”മാന്ധ്യാൻ പറയുന്നു. രോഗവ്യാപനത്തെ കുറിച്ചോ ഭാവിയെ കുറിച്ചോ ഉള്ള ആശങ്ക - തനിക്ക് രോഗം വരുമോ എന്ന പേടി ഇങ്ങനെയുള്ള ചിന്തകളാണ് പലരേയും  ഉത്കണ്ഠാകുലരാക്കുന്നത്.

 

സൂര്യപ്രകാശം...

സൂര്യപ്രകാശം നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്. സൂര്യപ്രകാശം തീരെ ഏല്‍ക്കാതിരിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ജോലിചെയ്യുകയും ജീവിക്കുകയും ചെയ്യുന്നതെങ്കില്‍ നമ്മുടെ മനസിലും പ്രവര്‍ത്തികളിലും ഇത് പ്രതിഫലിക്കും. കൂടുതല്‍ നേരം സൂര്യപ്രകാശത്തില്‍ ചെലവിടുന്നവര്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കൂടുകയും ചെയ്യും.

 

വ്യായാമം...

ഈ സമയത്ത് വീട്ടിലിരിക്കുന്നത് ക്ഷീണം, അലസത കൂടാതെ മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. രാവിലെയും വെെകിട്ടും 15 മിനിറ്റ് വ്യായാമം ചെയ്യുന്നത് നിങ്ങളെ കൂടുതൽ ഉന്മേഷവാന്മാരാക്കാന്‍  സഹായിക്കുമെന്ന് മാന്ധ്യാൻ പറഞ്ഞു. വീടിന്‍റെ പരിധിക്കുള്ളിലുള്ള നടത്തം ,യോഗ തുടങ്ങിയവ സഹായകമായേക്കാം. 

 

മൊബെെലിന്റെ അമിത ഉപയോ​ഗം...

ജോലി സംബന്ധമായ ആവശ്യത്തിനായോ അല്ലാതെയോ ഉള്ള ഫോണ്‍ / ലാപ്ടോപ് ഉപയോഗവും , ടിവി ഉപയോഗവും ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ അധികമായി കാണാറുണ്ട്. സാമൂഹ്യ ഇടപെടലിന് ഇത്തരം ആധുനിക രീതികല്‍ ഏറെ ഗുണപ്രദമെങ്കിലും അളവില്‍ കൂടുതലുള്ള ഉപയോഗം വിപരീത ഫലം തരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. രാത്രിയിലുള്ള ഫോണിന്റെയും മറ്റും അമിതോപയോഗം മസ്തിഷ്ക്കത്തിനെ ചിന്തകളാല്‍ ഉത്തേജിപ്പിച്ച് നിലനിര്‍ത്തും.

 

സ്ക്രീനില്‍ നിന്ന് കണ്ണിലേക്ക് നീളുന്ന നീല വെളിച്ചം മനുഷ്യനെ ഉറങ്ങാന്‍ സഹായിക്കുന്ന 'മെലടോനിന്‍' എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം മന്തപ്പെടുത്തുന്നു. ഈ കാരണം കൊണ്ട് തന്നെ ഉറക്കം വരുന്നത് താമസിക്കാനും കാരണമായേക്കാം. ഉറക്കം മനുഷ്യന്‍റെ വൈകാരികസ്ഥിതിയെ സന്തുലിതപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ തുടര്‍ച്ചയായ ഉറക്കമില്ലായ്മയും വിഷാദാവസ്ഥയ്ക്ക് വഴിതെളിച്ചേക്കാമെന്നും മാന്ധ്യാൻ പറഞ്ഞു. 

ഈ കൊറോണക്കാലത്ത് പകലുറക്കം നിയന്ത്രിക്കണമെന്ന് പറയുന്നതിന്റെ കാരണം; സൈക്കോളജിസ്റ്റ് എഴുതുന്നു...