തിളക്കമാർന്ന ചർമ്മം സ്വന്തമാക്കണോ? എങ്കിൽ പപ്പായ ഫേസ് പാക്ക് പരീക്ഷിച്ചോളൂ

ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും മുഖക്കുരു തടയാനും പപ്പായ മികച്ചതാണ്.  കൂടാതെ, പപ്പായയിലെ വിറ്റാമിൻ സി കറുത്ത പാടുകൾ കുറയ്ക്കാനും കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. 

papaya face pack for glow and healthy skin

മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റാൻ ഏറ്റവും മികച്ചതാമ് പപ്പായ. പ്രോട്ടീനുകളെ വിഘടിപ്പിച്ച് പുറംതള്ളുന്ന എൻസൈമായ പപ്പൈൻ പപ്പായയിൽ അടങ്ങിയിരിക്കുന്നു.  ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും മുഖക്കുരു തടയാനും പപ്പായ മികച്ചതാണ്.  കൂടാതെ, പപ്പായയിലെ വിറ്റാമിൻ സി കറുത്ത പാടുകൾ കുറയ്ക്കാനും കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. 

നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്തുകൊണ്ട് ചർമ്മത്തിൻ്റെ രൂപം വർദ്ധിപ്പിക്കാൻ പപ്പായയ്ക്ക് കഴിയും, കൂടാതെ ഉയർന്ന ബീറ്റാ കരോട്ടിൻ ഉള്ളടക്കം ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്തും. കൂടാതെ, ഇതിന് ജലാംശം നൽകാനും ശൈത്യകാലത്ത് വരണ്ട ചർമ്മത്തെ ചികിത്സിക്കാനും സഹായകമാണ്.

മുഖം സുന്ദരമാക്കാൻ പപ്പായ ഉപയോ​ഗിക്കേണ്ട വിധം

ഒന്ന്

രണ്ട് സ്പൂൺ പപ്പായ പേസ്റ്റിലേക്ക് അൽപം പാൽ യോജിപ്പിച്ച് മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറ്റാൻ മികച്ചതാണ് ഈ പാക്ക്.

രണ്ട്

രണ്ട് സ്പൂൺ പപ്പായ പേസ്റ്റിലേത്ത് അൽപം മഞ്ഞൾ ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്

രണ്ട് സ്പൂൺ പപ്പായ പേസ്റ്റും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. 

സൂപ്പുകളിൽ ഈ ചേരുവകൾ കൂടി ചേർക്കുന്നത് ശരീരഭാരം എളുപ്പം കുറയ്ക്കാൻ സഹായിക്കും

 

 

Latest Videos
Follow Us:
Download App:
  • android
  • ios