'അവേക്ക് ക്രാനിയോടോമി' എന്നറിയപ്പെടുന്ന ഈ നൂതനമായ രീതിയാണിത്. സങ്കീർണ്ണമായ പ്രക്രിയയിലുടനീളം രോഗിയെ ബോധത്തോടെ നില നിര്‍ത്തി കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

ഹൈദരാബാദ്: രോഗി ജൂനിയർ എൻടിആർ സിനിമ കാണുന്നതിനിടെ അതി സങ്കീര്‍ണമായ മസ്തിഷ്ക ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 'അവേക്ക് ക്രാനിയോടോമി' എന്നറിയപ്പെടുന്ന നൂതനമായ രീതിയാണിത്. സങ്കീർണ്ണമായ പ്രക്രിയയിലുടനീളം രോഗിയെ ബോധത്തോടെ നില നിര്‍ത്തി കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

കോതപ്പള്ളി സ്വദേശിയായ എ അനന്തലക്ഷ്മി എന്ന 55 കാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്. കൈകാലുകൾക്ക് മരവിപ്പ്, തുടർച്ചയായ തലവേദന തുടങ്ങിയ ലക്ഷണങ്ങളുമായി മല്ലിടുകയായിരുന്നു ഇവര്‍. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലച്ചോറിന്‍റെ ഇടതുഭാഗത്ത് 3.3 x 2.7 സെന്‍റി മീറ്റർ വലിപ്പമുള്ള ട്യൂമറാണെന്ന് കണ്ടെത്തി. സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിൽസാച്ചെലവ് കാരണം ഓപ്പറേഷനായി സർക്കാർ ആശുപത്രിയില്‍ എത്തിയത്.

Scroll to load tweet…

ശസ്ത്രക്രിയയുടെ ദിവസം അനന്തലക്ഷ്മിയെ ശാന്തയാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടിയാണ് ഏറെ പ്രിയപ്പെട്ട 
ജൂനിയർ എൻടിആറിന്‍റെ അദുർസിലെ രംഗങ്ങൾ മെഡിക്കൽ ടീം പ്രദർശിപ്പിച്ചത്. ഈ അസാധാരണ ഓപ്പറേഷൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

​ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, ഓഫ് റോഡ് പരമാവധി കുറച്ച് 439ൽ എത്തിച്ചു;കെഎസ്ആർടിസിക്ക് മിന്നും നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം