വിട്ടുമാറാത്ത പെൽവിക് വേദന, എൻഡോമെട്രിയോസിസ്, വേദനാജനകമായ ലൈംഗികബന്ധം, വാഗിനിസ്മസ് എന്നിവ ലൈംഗിക പ്രവർത്തനത്തെ എങ്ങനെ ബാധിക്കുമെന്നും ഫെർട്ടിലിറ്റി പരിശോധനകളും നടപടിക്രമങ്ങളും കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ശ്രോണിയുടെ (pelvis) അടിഭാഗത്തായി സ്ഥിതി ചെയ്യുന്ന മൂത്രസഞ്ചി, ഗർഭപാത്രം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങളെ താങ്ങിനിർത്തുന്ന പേശികളുടെ കൂട്ടമാണ് പെൽവിക് ഫ്ലോർ.പെൽവിക് ഫ്ലോർ ആരോഗ്യം തകരാറിലായാൽ അത് സ്ത്രീയുടെ പ്രത്യുൽപാദന ശേഷിയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു.
വിട്ടുമാറാത്ത പെൽവിക് വേദന, എൻഡോമെട്രിയോസിസ്, വേദനാജനകമായ ലൈംഗികബന്ധം, വാഗിനിസ്മസ് എന്നിവ ലൈംഗിക പ്രവർത്തനത്തെ എങ്ങനെ ബാധിക്കുമെന്നും ഫെർട്ടിലിറ്റി പരിശോധനകളും നടപടിക്രമങ്ങളും കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
മിക്ക സ്ത്രീകളിലും വന്ധ്യതയുടെ പ്രധാന കാരണം പെൽവിക്-ഫ്ലോർ ഡിസ്ഫങ്ഷൻ ആകണമെന്നില്ല; എന്നിരുന്നാലും, നിർഭാഗ്യവശാൽ, ഇത് പ്രത്യുൽപാദന ആരോഗ്യത്തെ പരോക്ഷമായി ബാധിച്ചേക്കാം. വജിനിസ്മസ് (vaginismus), തീവ്രമായ ഡിസ്പാര്യൂനിയ (dyspareunia - ലൈംഗിക ബന്ധത്തിനിടയിലുള്ള വേദന) എന്നിവ ലൈംഗിക ബന്ധം വേദനാജനകമാക്കുകയും സ്വാഭാവിക ഗർഭധാരണത്തെ ബാധിക്കുകയും ചെയ്തേക്കാം.
പെൽവിക്-ഫ്ലോർ പേശികളിലെ സങ്കോചവും വേദനയും കാരണം യോനീ പരിശോധനകൾ, അൾട്രാസൗണ്ട്, വന്ധ്യതയുമായി ബന്ധപ്പെട്ട ചികിത്സാ നടപടികൾ എന്നിവ കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നതോ പ്രയാസകരമോ ആയിത്തീരാം. പ്രത്യുൽപാദന ശേഷിയുള്ള പ്രായത്തിലുള്ള പത്തിൽ ഒരു സ്ത്രീക്കെങ്കിലും എൻഡോമെട്രിയോസിസ് ബാധിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പെൽവിക് വേദനയും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
പെൽവിക് ഫ്ലോർ ആരോഗ്യം ഒരു സ്ത്രീയുടെ പ്രത്യുത്പാദന ആരോഗ്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്. വിട്ടുമാറാത്ത പെൽവിക് വേദന, എൻഡോമെട്രിയോസിസ്, വേദനാജനകമായ ലൈംഗികബന്ധം, വാഗിനിസ്മസ് തുടങ്ങിയ പ്രശ്നങ്ങൾ മിക്ക സ്ത്രീകളും തുറന്നു പറയുന്നില്ലെന്ന് ഗുഡ്ഗാവിലെ മദർഹുഡ് ഫെർട്ടിലിറ്റി & ഐവിഎഫിലെ സീനിയർ ഐവിഎഫ് കൺസൾട്ടന്റായ ഡോ. ജ്യോതി ഗുപ്ത പറഞ്ഞു.
പെൽവിക് ഫ്ലോർ തകരാറുകളുടെ ലക്ഷണങ്ങൾ
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അറിയാതെ മൂത്രം പോവുക.
ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക.
അടിവയറ്റിലോ പെൽവിക് ഭാഗത്തോ ഭാരക്കൂടുതലോ വേദനയോ അനുഭവപ്പെടുക.
ബന്ധപ്പെടുന്ന സമയത്ത് വേദന അനുഭവപ്പെടുക.


