Asianet News MalayalamAsianet News Malayalam

Covid 19: കൊവിഡ് രോഗികള്‍ അധികവും ഈ രക്ത​ഗ്രൂപ്പുകാര്‍; പുതിയ പഠനം

ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മൊത്തം 2,586 കൊവിഡ് പോസിറ്റീവ് രോഗികളിൽ ഗവേഷണം നടത്തിയതായി പഠനത്തിൽ പറയുന്നു.

People with A B blood groups and Rh+ more vulnerable to Covid 19 says new study
Author
Delhi, First Published Dec 2, 2021, 12:32 PM IST
  • Facebook
  • Twitter
  • Whatsapp

എ, ബി രക്തഗ്രൂപ്പുകളും (blood group) ആർഎച്ച്‌ പോസിറ്റീവ് ഉള്ള ആളുകൾ കൊവിഡ് 19 (covid 19) അണുബാധയ്ക്ക് കൂടുതൽ വിധേയരാവുന്നുവെന്ന് പഠനം. എന്നാൽ ഒ, എബി, ആർഎച്ച്‌ നെഗറ്റീവ് എന്നീ രക്തഗ്രൂപ്പുകളിലുള്ളവർക്ക് അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നും പഠനത്തിൽ പറയുന്നു.

ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മൊത്തം 2,586 കൊവിഡ് പോസിറ്റീവ് രോഗികളിൽ ഗവേഷണം നടത്തിയതായി ​പഠനത്തിൽ പറയുന്നു.

2020 ഏപ്രിൽ 8 മുതൽ ഒക്ടോബർ 4 വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ PCR (RT-PCR) വഴി  പരിശോധിച്ചു. എസ്‌ജി‌ആർ‌എച്ചിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിസർച്ചും ഡിപ്പാർട്ട്‌മെന്റ് ഓഫ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ മെഡിസിനും ചേർന്നാണ് പഠനം നടത്തിയത്. 'ഫ്രോണ്ടിയേഴ്സ് ഇൻ സെല്ലുലാർ ആൻഡ് ഇൻഫെക്ഷൻ മൈക്രോബയോളജി' ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

ഈ പഠനത്തിൽ എ,ബി,ഒ, ആർഎച്ച്‌ രക്തഗ്രൂപ്പുകൾക്ക് കൊവിഡ്-19 രോഗബാധ, രോഗനിർണയം, വീണ്ടെടുക്കൽ സമയം, മരണനിരക്ക് എന്നിവയുമായുള്ള ബന്ധത്തെക്കുക്കുറിച്ച്‌ ഞങ്ങൾ പരിശോധിച്ചു. എ, ബി, ആർഎച്ച്+ എന്നീ രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് കൊവിഡ്-19 അണുബാധയ്ക്ക് സാധ്യത കൂടുതലാണ്, അതേസമയം (ഒ, എബി, ആർഎച്ച്- ഉള്ളവർ) കൊവിഡ് -19 അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ പറയുന്നു.

' രക്തഗ്രൂപ്പുകളും രോഗത്തിൻറെ തീവ്രതയും മരണനിരക്കും തമ്മിൽ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ല.
ചുവന്ന രക്താണുക്കളുടെ (RBCs) ഉപരിതലത്തിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് Rh ഘടകം.  നമ്മുടെ രക്തഗ്രൂപ്പുകൾക്ക് അടുത്തുള്ള പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ചിഹ്നം Rh ഘടകത്തെ സൂചിപ്പിക്കുന്നു. അതിനാൽ,  പോസിറ്റീവ് രക്തഗ്രൂപ്പ് ഉണ്ടെങ്കിൽ, ഇതിനർത്ഥം രക്തകോശങ്ങൾക്ക് Rh പ്രോട്ടീൻ ഉണ്ടെന്നാണ്. നിങ്ങൾക്ക് നെഗറ്റീവ് രക്തഗ്രൂപ്പ് ഉണ്ടെങ്കിൽ, രക്തകോശങ്ങളിൽ Rh പ്രോട്ടീൻ ഇല്ല...' - എസ്ജിആർഎച്ചിലെ , ഡിപ്പാർട്ട്മെന്റ് ഓഫ് റിസർച്ചിലെ ഡോ. രശ്മി റാണ പറഞ്ഞു.

 

People with A B blood groups and Rh+ more vulnerable to Covid 19 says new study

 

ബി, എബി രക്തഗ്രൂപ്പുള്ള സ്ത്രീകളെക്കാൾ ബി ബ്ലഡ് ഗ്രൂപ്പുള്ള പുരുഷന്മാർക്ക് കൊവിഡ് 19 പിടിപെടാനുള്ള സാധ്യത കൂടുതൽ ആണെന്ന് ഞങ്ങൾ കണ്ടെത്തി. 60 വയസ്സിന് മുകളിലുള്ള രോഗികളിൽ അണുബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളതായി നിരീക്ഷിച്ചുവെന്ന് SGRH-ലെ Department of Blood Transfusion വിഭാ​ഗം മേധാവി ഡോ. വിവേക് ​​രഞ്ജൻ പറഞ്ഞു.

മറ്റൊരു പഠനത്തിൽ പറയുന്നത്...

ബി പോസിറ്റീവ് രക്ത​ഗ്രൂപ്പിലുള്ളവരിലാണ് കൊവിഡ് കേസുകൾ കൂടുതലെന്ന് അടുത്തിടെ നടത്തിയ മറ്റൊരു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ജിഎംസി (ജനറൽ മെഡിക്കൽ കോളജ്) സൂര്യപേട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. രോഗം മൂർച്ഛിക്കാനുള്ള സാധ്യതയും ബി ബ്ലഡ് ഗ്രൂപ്പ് വിഭാഗത്തിലുള്ളവർക്ക് കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

ബ്ലഡ് ഗ്രൂപ്പുകളും കൊവിഡ് ബാധിതരിലെ ലിംഫോഫീനിയ അളവിലുണ്ടാകുന്ന വ്യതിയാനവും താരതമ്യം ചെയ്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയതെന്നും ​പഠനത്തിന് നേത്വതൃം നൽകിയ ​ഗവേഷകർല പറഞ്ഞു.

രക്തഗ്രൂപ്പുകളും ലിംഫോസൈറ്റുകളുടെ തമ്മിലുള്ള ബന്ധം കണ്ടെത്താൻ പഠനം സഹായിച്ചു. എബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പ് ആളുകൾക്കിടയിൽ അണുബാധയുടെ സാധ്യത കുറവാണെങ്കിലും മറ്റ് ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവർക്ക് കൂടുതൽ ഗുരുതരമായ അണുബാധയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകിലെന്ന് പഠനത്തിൽ കണ്ടെത്തി.

കൊവിഡ് -19 അണുബാധകളിൽ പ്രായം, അനുബന്ധ രോഗങ്ങൾ എന്നിങ്ങനെ നിരവധി അപകട ഘടകങ്ങളുണ്ട്. എന്നാൽ അവയുമായി താരതമ്യപ്പെടുത്തുമ്പോൾ രക്തഗ്രൂപ്പ് വളരെ ചെറിയ പങ്ക് വഹിക്കുന്നുണ്ടെന്നും ​ഗവേഷകർ പറയുന്നു.

'ഒമിക്രോൺ' വകഭേദം; മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞർ

Follow Us:
Download App:
  • android
  • ios