ആർത്തവസമയത്ത് പെൺകുട്ടികൾക്ക് പലതരത്തിലുള്ള അസ്വസ്ഥകൾ ഉണ്ടാകാറുണ്ട്. അത്തരം അസ്വസ്ഥകൾ പ്രധാനമായി ബാധിക്കുന്നത് അവരുടെ അക്കാദമിക് പ്രകടനത്തെയാണ്.

ആര്‍ത്തവ വേദന പെൺകുട്ടികളുടെ അക്കാദമിക് പ്രകടനത്തെ ബാധിക്കുന്നുവെന്ന് പഠനം. ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ആർത്തവ സമയത്ത് 71 ശതമാനം പെൺകുട്ടികളും പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നതായി പഠനത്തിൽ കണ്ടെത്താനായിയെന്ന് ഡോ. മൈക്ക് ആർമർ പറയുന്നു. ആർത്തവസമയത്തുണ്ടാകുന്ന അസ്വസ്ഥകളെ തുടർന്ന് 20 ശതമാനം പെൺകുട്ടികൾ സ്കൂളിൽ ഹാജരാകുന്നില്ലെന്നും പഠനത്തിൽ പറയുന്നു.

അസ്വസ്ഥകൾ കാരണം 41 ശതമാനം പെൺകുട്ടികൾക്ക് ​ക്ലാസിൽ ശ്രദ്ധയോടെ ഇരിക്കാൻ സാധിക്കാറില്ലെന്നും ​മൈക്ക് പറഞ്ഞു. 21,573 പെൺകുട്ടികളിൽ പഠനം നടത്തുകയായിരുന്നു.സ്കൂളിലെയും സർവകലാശാലയിലെയും വിദ്യാർത്ഥികൾക്കിടയിൽ ഡിസ്മനോറിയ (പിരീയഡ് വേദന) സമാനമാണെന്ന് കണ്ടെത്തിയതായി ജേണൽ ഓഫ് വിമൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

സ്കൂളിലായാലും യൂണിവേഴ്സിറ്റിയിലായാലും ആർത്തവ പ്രശ്നങ്ങൾ അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ടെന്ന് ഡോ. മൈക്ക് കൂട്ടിച്ചേർത്തു.