സാനിറ്ററി പാഡ്, മെന്‍സ്ട്രല്‍ കപ്പ് തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ മാറ്റാതിരിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൃത്യമായ ഇടവേളകളില്‍ പാഡ്, കപ്പ്, എന്നിവ മാറ്റുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗം കൂടിയാണ്. 

മെയ് 28 നാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. പെൺ ശരീരത്തിലെ സ്വഭാവികമായ ഒരു പ്രക്രിയയാണ് ആർത്തവം. ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസകരവും വേദന നിറഞ്ഞതുമാണ്. ആർത്തവദിനങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചറിയാം...

ഒന്ന്...

മിക്ക സ്ത്രീകളും ആർത്തവ തീയതി കുറിച്ച് വയ്ക്കാറുണ്ടാകില്ല. ആര്‍ത്തവം ക്രമംതെറ്റിയാല്‍ പോലും തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യം ഇതുമൂലം ഉണ്ടാകുന്നു. മാത്രമല്ല ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ക്ക് തീയ്യതി കൃത്യമായി അറിയാതിരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. യാത്ര പോകുന്നതിന് ഇടയ്ക്കോ ആഘോഷവേളകളിലോ ഓഫീസിലിരിക്കുമ്പോഴോ മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാത്ത അവസ്ഥയില്‍ ആര്‍ത്തവം ഉണ്ടായേക്കാം. തീയ്യതി കുറിച്ചുവയ്ക്കാത്തത് മൂലം ആര്‍ത്തവം ക്രമം തെറ്റിയാല്‍ പോലും തിരിച്ചറിയാന്‍ സാധിക്കാതെയും വരുന്നു.

രണ്ട്...

സാനിറ്ററി പാഡ്, മെന്‍സ്ട്രല്‍ കപ്പ് തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ മാറ്റാതിരിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൃത്യമായ ഇടവേളകളില്‍ പാഡ്, കപ്പ്, എന്നിവ മാറ്റുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗം കൂടിയാണ്. ആര്‍ത്തവ ദിനങ്ങളില്‍ ഉപയോഗിക്കുന്നത് സാനിറ്ററി പാഡാണെങ്കില്‍ ഓരോ അഞ്ചോ ആറോ മണിക്കൂര്‍ ഇടവിട്ട് മാറ്റുന്നതാണ് ആരോഗ്യകരം. 

മൂന്ന്...

ആര്‍ത്തവദിനങ്ങളില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ബാക്ടീരിയല്‍, ഫംഗസ് ഇന്‍ഫെക്ഷന്‍ എന്നിവയ്ക്ക് കാരണമാകും.

നാല്...

പല സ്ത്രീകളും വജൈനല്‍ ഭാഗത്ത് സോപ്പ് ഉപയോഗിക്കുന്നത് സാധാരണയുമാണ്. വജൈനല്‍ ഭാ​ഗത്ത് സോപ്പ് ഉപയോ​ഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്. വജൈനല്‍ ഭാഗത്ത് ആരോഗ്യകരമായ ബാക്ടീരിയകളുണ്ട്. ഇവ യോനിയുടെ ആരോഗ്യത്തിനും ഏറെ അത്യാവശ്യമാണ്. സോപ്പുപയോഗിച്ച് ഈ ഭാഗം കഴുകുമ്പോള്‍ ഈ ബാക്ടീരിയകള്‍ നശിക്കുന്നു. ഇവ അണുബാധ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും വജൈനയെ സംരക്ഷിക്കുവാന്‍ ഏറെ അത്യാവശ്യമാണ്. 

ആർത്തവം ക്രമം തെറ്റുന്നുണ്ടോ? വീട്ടിലുണ്ട് ആറ് പ്രതിവിധികൾ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona