മാതാപിതാക്കൾ തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് കണ്ടുവളരുക, മാതാപിതാക്കൾ തമ്മിൽ പിരിഞ്ഞത് കാണേണ്ടിവരിക എന്നീ അവസ്ഥകൾ റിലേഷൻഷിപ്പിനെപ്പറ്റി വളരെ നെഗറ്റീവ് ആയ ധാരണ മനസ്സിൽ ഉണ്ടാകാൻ കാരണമാകും.
ഫിലോഫോബിയ (Philophobia)- മറ്റൊരാളോട് വൈകാരികമായ അടുപ്പം ഉണ്ടാക്കാനോ, പ്രണയിക്കാനോ വല്ലാത്ത ഭയം തോന്നുക എന്ന അവസ്ഥ.
എന്തൊക്കെയാണ് ഇതിനു കാരണങ്ങൾ എന്ന് പരിശോധിക്കാം:
● കഴിഞ്ഞ കാലത്തേ മോശം അനുഭവം
അങ്ങേയറ്റം മാനസികാഘാതം ഉണ്ടാക്കിയ ബ്രേക്കപ്പ് ഉണ്ടാവുക, വിവാഹമോചനം, വിശ്വസിച്ച വ്യക്തിയിൽ നിന്നും അതിക്രമം നേരിടുക, റിലേഷന്ഷിപ്പിൽ ആയിരുന്ന വ്യക്തിയിൽ നിന്നും വഞ്ചന നേരിടുക എന്നിവ ആരോടും മാനസികമായി അടിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കും. പിന്നീടുള്ള കാലം റിലേഷൻഷിപ്പിനെപറ്റി മനസ്സിൽ വലിയ ഭയം തോന്നും. ആരെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന ചിന്ത മനസ്സിൽ നിറയും.
● മാതാപിതാക്കളുടെ സ്നേഹം കിട്ടാതെപോയത്
ചെറിയ പ്രായം മുതലേ മാതാപിതാക്കളുടെ സ്നേഹം കിട്ടാതെ വളർന്നവരിൽ സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ഉള്ള ഭയം അനുഭവപ്പെടും. മാതാപിതാക്കൾ തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് കണ്ടുവളരുക, മാതാപിതാക്കൾ തമ്മിൽ പിരിഞ്ഞത് കാണേണ്ടിവരിക എന്നീ അവസ്ഥകൾ റിലേഷൻഷിപ്പിനെപ്പറ്റി വളരെ നെഗറ്റീവ് ആയ ധാരണ മനസ്സിൽ ഉണ്ടാകാൻ കാരണമാകും. ഒരിക്കലും റിലേഷൻഷിപ്/ വിവാഹം വേണ്ട എന്ന് തീരുമാനിക്കാൻ ചെറുപ്പകാലത്തെ അനുഭവങ്ങൾ പ്രധാന കാരണമാണ്.
● ഉത്കണ്ഠ, വിഷാദം എന്നിവ ഉണ്ടെന്നതിന്റെ ലക്ഷണമാകാം
ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ വലിയ ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നതിൽ നിന്നും ഉണ്ടായ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്നിവയുടെ ലക്ഷണമാകാം.
● ഫ്രീഡം നഷ്ടപ്പെടുമോ എന്ന ഭയം
സുഹൃത്തുക്കളുടെയോ, ബന്ധുവിന്റെയോ ജീവിതത്തിൽ വിവാഹശേഷമോ, റിലേഷന്ഷിപ്പിൽ ആയ ശേഷമോ സ്വാതന്ത്ര്യം നഷ്ടപെടുന്നതുകണ്ട് മനസ്സിൽ ഭയം കയറിക്കൂടാൻ സാധ്യതയുണ്ട്.
പ്രണയത്തെയും വിവാഹത്തെയും ബാധിക്കുമ്പോൾ
പങ്കാളിയുമായി വൈകാരികമായി കൂടുതൽ അടുക്കാൻ അവർക്കു ഭയം തോന്നും. എന്തിനാണ് തന്നെ അകറ്റി നിർത്തുന്നത് എന്ന് പങ്കാളിക്ക് മനസ്സിലാക്കാൻ കഴിയാതെ അവർ വളരെ കൺഫ്യൂസ്ഡ് ആയി പോകും. റിലേഷന്ഷിപ്പിൽ ആയതിനുശേഷം അവർക്കു വലിയ ടെൻഷൻ അനുഭവപ്പെടും. അതുകൊണ്ടുതന്നെ ആ റിലേഷന്ഷിപ്പിനെ ആസ്വദിക്കാനും അതിന്റെ നല്ല വശങ്ങൾ കാണാനും അവർക്കു കഴിയാതെ വരും. പങ്കാളി തന്നെ ഒറ്റപ്പെടുത്തുമോ, വഞ്ചിക്കുമോ എന്നെല്ലാമുള്ള നിരവധി സംശയങ്ങളും വല്ലാത്ത ടെൻഷനും അനുഭവപ്പെടും.
എങ്ങനെ മാറ്റിയെടുക്കാം
ചെറുപ്പകാലം മുതലേ മനസ്സിൽ കടന്നുകൂടിയ നെഗറ്റീവ് ചിന്തകളെ തിരിച്ചറിയാൻ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം സ്വീകരിക്കുക. കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി എന്ന സൈക്കോതെറാപ്പിയിലൂടെ നെഗറ്റീവ് ചിന്തകളെ മാറ്റാൻ കഴിയും.
(ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർഗീസ് എഴുതിയ ലേഖനം. ഫോൺ നമ്പർ : 8281933323)


