പത്ത് വയസ് മുതല്‍ തുടങ്ങിയ ദുരിതമാണ് ആലപ്പുഴ പട്ടണക്കാട് സ്വദേശി ഷിന്റുമോളുടേത്. ചെറുപ്രായത്തില്‍ തന്നെ പ്രമേഹം പിടിപെടുന്ന അപൂര്‍വ്വാവസ്ഥയിലായിരുന്നു ഷിന്റുമോള്‍. പത്താം വയസില്‍ കണ്ടെത്തിയ പ്രമേഹത്തിനെ പതിവായി മൂന്നുനേരം ഇന്‍സുലിന്‍ കുത്തിവച്ചുകൊണ്ടായിരുന്നു നിയന്ത്രിച്ച് കൊണ്ടുപോയിരുന്നത്. 

ഷിന്റു ജനിക്കും മുമ്പ് തന്നെ അച്ഛന്‍ മരിച്ചതാണ്. കുടുംബത്തിലെ ദുര്‍ബലമായ സാഹചര്യങ്ങള്‍ക്കിടയിലും ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും ഷിന്റു ബി എ വരെ പഠിച്ചു. ഇതിന് പുറമെ ടാലി കോഴ്‌സും ചെയ്തു. എന്തെങ്കിലും ജോലി സമ്പാദിച്ച് കുടുംബത്തെ നോക്കണമെന്നതായിരുന്നു ആഗ്രഹം. 

എന്നാല്‍ ഇതിനിടെ വില്ലനായി ഗുരുതരമായ വൃക്കരോഗവും കടന്നുവന്നു. ബന്ധുക്കളുടെയും മറ്റും സഹായത്തോടെയാണ് പിന്നീട് ചികിത്സ മുന്നോട്ട് കൊണ്ടുപോയത്. ഡയാലിസിസ് ആയിരുന്നു ഇതുവരെയുണ്ടായിരുന്ന ആശ്രയം.

എന്നാല്‍ ഇനി, വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് പരിഹാരമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഷിന്‍റു. വൃക്ക നല്‍കാന്‍ ഷിന്റുവിന്റെ അമ്മ തയ്യാറാണ്. പക്ഷേ, ശസ്ത്രക്രിയയ്ക്കായി വേണ്ട പണം ഇവരുടെ പക്കലില്ല. ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. ഷിന്റുവിനെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് താഴെ കാണുന്ന അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്. 

അക്കൗണ്ട് നമ്പര്‍: 67365051179 (Ruby p v)
IFSC: SBIN0070267
Phone: 8590522735
google pay no: 8606799142

Also Read:- ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം...