ക്രമം തെറ്റിയുള്ള ആർത്തവം മിക്ക പെൺകുട്ടികളെയും അലട്ടുന്ന പ്രശ്നമാണ്. സ്ത്രീശരീരം പ്രത്യേുൽപാദന സജ്ജമാകുന്നു എന്നതിൻ്റെ സൂചനയാണ് ആ‍ർത്തവം. 21 മുതൽ 35 വരെ ദിവസങ്ങൾ ഇടവിട്ട് ആർത്തവമുണ്ടാകുന്നത് നോർമൽ ആയി കണക്കാക്കാം. 

28 ദിവസങ്ങള്‍ കൃത്യമായി നീണ്ടുനില്‍ക്കുന്ന ആര്‍ത്തവചക്രം അപൂര്‍വ്വമാണ്. എന്നാല്‍ ചിലര്‍ക്ക് ഒരു മാസമോ അതില്‍ കൂടുതലോ ആര്‍ത്തവം ഇല്ലാതിരിക്കാം. മാനസിക സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്‌.

പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യയാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകള്‍, ഉറക്കക്കുറവ്, ടെന്‍ഷന്‍, ഭക്ഷണപോരായ്മ എന്നിവ ആർത്തവം വെെകുന്നതിന് ചില പ്രധാന കാരണങ്ങളാണ്. പോഷകങ്ങളുടെ കുറവും പലപ്പോഴും ആര്‍ത്തവം കൃത്യമല്ലാത്തതിന് കാരണമാകുന്നു. 

ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോള്‍ ആര്‍ത്തവ ചക്രം തെറ്റുന്നതിന് കാരണമാകുന്നു. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരിലും ആര്‍ത്തവം കൃത്യമായിരിക്കുകയില്ല. ക്രമം തെറ്റിയുള്ള ആർത്തവത്തിന്റെ മറ്റ് കാരണങ്ങൾ...

‌1. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം
2. മുലയൂട്ടൽ
3. സെർവിക്കൽ, എൻഡോമെട്രിയൽ ക്യാൻസർ
4. പിരിമുറുക്കം
5. അമിതവണ്ണം
6. എൻഡോമെട്രിയോസിസ്